-->
മൗണ്ട് മാന്‍ഗുയി: വെസ്‌റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ന്യൂസിലന്‍ഡ് കൂറ്റന്‍ സ്‌കോറിലേക്ക്‌്. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ ഒരു വിക്കറ്റിന് 334 റണ്ണെന്ന നിലയിലാണ്. ഇരട്ട സെഞ്ചുറിയിലേക്കു നീങ്ങുന്ന ഓപ്പണര്‍ ഡെവണ്‍ കോണ്‍വേയും (279 പന്തില്‍ 178) ഒന്‍പത് റണ്ണെടുത്ത ജേക്കബ് ഡഫിയുമാണു ക്രീസില്‍. 246 പന്തില്‍ ഒരു സിക്‌സറും 15 ഫോറുമടക്കം 137 റണ്ണെടുത്ത നായകനും ഓപ്പണറുമായ ടോം ലാതമാണു പുറത്തായത്. ടോസ് നേടിയ ലാതം ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ലാതവും കോണ്‍വേയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 323 റണ്ണെടുത്തു. ന്യൂസിലന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണിത്. 1972 ല്‍ വെസ്‌റ്റിന്‍ഡീസിനെതിരേ 387 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഗ്ലെന്‍ ടര്‍ണറും ടെറി ജാര്‍വിസുമാണ് ഒന്നാമത്. 86.4 ഓവറാണ് ഓപ്പണിങ് കൂട്ടുകെട്ട് ക്രീസില്‍ നിന്നത്. കേമാര്‍ റോചിന്റെ പന്തില്‍ റോസ്‌റ്റണ്‍ ചേസ് പിടിച്ചാണു ലാതം മടങ്ങിയത്.