-->
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയിലെ ഗോളടിയന്ത്രങ്ങളായ ജോണ്‍ കെന്നഡി സേവ്യര്‍ ഡാകോസ്‌റ്റയും മുഹമ്മദ് അജ്‌സലും ഇല്ലാത്ത ഫൈനലാണ് ഇന്നു നടക്കുക. മലപ്പുറം എഫ്.സി.യുടെ വിദേശ സൂപ്പര്‍ താരം ജോണ്‍ കെന്നഡി ടൂര്‍ണമെന്റ്‌ില്‍ പത്ത് മത്സരങ്ങളിലായി എട്ട് ഗോളുകളടിച്ചു. സെമിയില്‍ തൃശൂരിനോട് തോറ്റാണു മലപ്പുറം പുറത്തായത്.
കാലിക്കറ്റ് എഫ്.സി.യുടെ മുന്നേറ്റ താരമായ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി മുഹമ്മദ് അജ്‌സല്‍ ഏഴ് ഗോളുകളടിച്ചാണ് സൂപ്പര്‍ ലീഗ് കേരളയില്‍ താരമാകുന്നത്. ഒരു മത്സരത്തില്‍ ഹാട്രിക്കുമടിച്ചു. 11 മത്സരങ്ങളില്‍ നിന്നാണ് അജ്‌സല്‍ ഏഴ് ഗോളുകളടിച്ചത്. കണ്ണൂര്‍ എഫ്‌്.സിയുമായി സെമി ഫൈനലില്‍ ഒരു ഗോളിന് പരാജയമറിഞ്ഞതോടെയാണ് അജ്‌സലിന്റെ കാലിക്കറ്റ് കലാശപോരാട്ടത്തില്‍ നിന്നും പുറത്തായത്.