-->
ന്യൂഡല്‍ഹി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ നാലാമത്തെ മത്സരത്തിനുള്ള ടിക്കറ്റെടുത്തവര്‍ക്ക് ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പണം തിരിച്ചു നല്‍കുമെന്ന് ബി.സി.സി.ഐ. ബോര്‍ഡ് സെക്രട്ടറി ദേവജീത് സൈക്യയാണ് ഇതു സംബന്ധിച്ച നിലപാട് വ്യക്‌തമാക്കിയത്. കനത്ത മൂടല്‍ മഞ്ഞ് മൂലമാണു മത്സരം ഉപേക്ഷിച്ചത്. പണം തിരിച്ചു നല്‍കുന്നത് ബി.സി.സി.ഐയല്ലെന്നും സൈക്യ പറഞ്ഞു.