-->
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഇന്നു സെമി ഫൈനല്‍ മത്സരങ്ങള്‍. രാവിലെ 10.30 മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ ശ്രീലങ്കയെയും ബംഗ്ലാദേശ് പാകിസ്‌താനെയും നേരിടും. ഞായറാഴ്‌ചയാണ് ഫൈനല്‍. എ ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സെമിയില്‍ കടന്നത്.
പാകിസ്‌താനാണ് രണ്ടാം സ്‌ഥാനത്ത്. ഇന്ത്യ മൂന്നു കളികളും ജയിച്ച് ആറ് പോയിന്റ് നേടി. പാകിസ്‌താന്‍ മൂന്ന് കളികളിലായി നാല് പോയിന്റ് നേടി. ബി ഗ്രൂപ്പ് ജേതാക്കളാണ് ബംഗ്ലാദേശ്. അവര്‍ മൂന്ന് കളികളിലായി ആറ് പോയിന്റ് നേടി. രണ്ടാം സ്‌ഥാനത്തുള്ള ശ്രീലങ്കയ്‌ക്ക് നാല് പോയിന്റാണ്‌്.
ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് ശ്രീലങ്കയെ 39 റണ്ണിനു തോല്‍പ്പിച്ചിരുന്നു. ഐ.സി.സി. അക്കാദമിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേ് 225 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ലങ്ക 49.1 ഓവറില്‍ 186 റണ്ണിന് ഓള്‍ഔട്ടായി. ഇന്ത്യ പാകിസ്‌താന്‍, യു.എ.ഇ. മാലി ദ്വീപ് എന്നിവരെ തോല്‍പ്പിച്ച് അപരാജിതരായാണ് സെമിയില്‍ കടന്നത്.