Saturday, March 14, 2026 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.34 PM

കൂച്ച്‌ ബെഹാര്‍ ട്രോഫി: കേരളത്തിന്‌ 591 കൂറ്റന്‍ ലക്ഷ്യം

വഡോദര: അണ്ടര്‍ 19 കൂച്ച്‌ ബെഹാര്‍ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‌ 591 റണ്ണിന്റെ കൂറ്റന്‍ വിജയ ലക്ഷ്യമുയര്‍ത്തി ബറോഡ. 87 റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്‌ നേടിയ ബറോഡ ഒന്‍പത്‌ വിക്കറ്റിന്‌ 503 റണ്ണിന്‌ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തു.
മറുപടി ബാറ്റിങ്ങിന്‌ ഇറങ്ങിയ കേരളം മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന്‌ 34 റണ്‍സെന്ന നിലയിലാണ്‌. ബറോഡ താരം വിശ്വാസിന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയാണ്‌ മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്‌. ഒരു വിക്കറ്റിന്‌ 196 റണ്‍ എന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ ബറോഡയ്‌ക്ക് വൈകാതെ നായകന്‍ സ്‌മിത്‌ രഥ്വയുടെ വിക്കറ്റ്‌ നഷ്‌ടമായി. 74 റണ്‍സെടുത്ത സ്‌മിത്തിനെ അഭിനവ്‌ കെ.വിയുടെ പന്തില്‍ അമയ്‌ മനോജ്‌ ക്യാച്ചെടുത്ത്‌ പുറത്താക്കി. തുടര്‍ന്നെത്തിയ പ്രിയാന്‍ശു ജാദവും വിശ്വാസും ചേര്‍ന്ന്‌ മൂന്നാം വിക്കറ്റില്‍ 191 റണ്‍ കൂട്ടിച്ചേര്‍ത്തു.
233 റണ്ണെടുത്ത വിശ്വാസിനെ പുറത്താക്കി മുഹമ്മദ്‌ ഇനാനാണ്‌ കൂട്ടുകെട്ട്‌ അവസാനിപ്പിച്ചത്‌. അഞ്ച്‌ സിക്‌സറും 30 ഫോറുമടങ്ങുന്നതാണു വിശ്വാസിന്റെ ഇന്നിങ്‌സ്. ഡിക്ലറേഷന്‍ മുന്നില്‍ക്കണ്ട്‌ ബറോഡ താരങ്ങള്‍ സ്‌കോറിങ്‌ വേഗത്തിലാക്കിയതോടെ വിക്കറ്റുകള്‍ മുറയ്‌ക്ക് വീണു. പ്രിയാന്‍ശു 90 റണ്ണും പിയൂഷ്‌ രാം യാദവ്‌ 61 റണ്ണുമെടുത്തു പുറത്തായി. ആറ്‌ വിക്കറ്റെടുത്ത ഇനാനാണ്‌ കേരള ബൗളിങ്‌ നിരയില്‍ തിളങ്ങിയത്‌. അഭിനവ്‌ കെ.വിയും തോമസ്‌ മാത്യുവും ഒരു വിക്കറ്റ്‌ വീതമെടുത്തു. ബറോഡ ഒന്‍പത്‌ വിക്കറ്റിന്‌ 503 റണ്‍ എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തു.

Ads by Google
Thursday 18 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW