-->
കൊച്ചി: രാജ്യാന്തര വനിതാ ഫുട്‌ബോള്‍ താരമായിരുന്ന ബെന്റില ഡിക്കോത്തിന് കോച്ചിങ്ങില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ എ ലൈസന്‍സ്.
ഒളിമ്പിക്‌സ് നിയന്ത്രിച്ച റഫറി, ഇന്ത്യന്‍ അണ്ടര്‍ 20 ടീമിന്റെ അസിസ്‌റ്റന്റ് കോച്ച് തുടങ്ങിയ നേട്ടങ്ങള്‍ക്കുടമയാണ്. 1998 ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ബെന്റില ഇന്ത്യന്‍ ടീമിന്റെ ഉപനായികയായിരുന്നു. 2004 ല്‍ ഏഥന്‍സ് ഒളിമ്പിക്‌സിലെ ഫുട്‌ബോളില്‍ റഫറിയായി. കെ.ശങ്കറിനു ശേഷം ഒളിമ്പിക്‌സ് ഫുട്‌ബോള്‍ റഫറിയാകുന്ന ഇന്ത്യക്കാരിയാണ്. 2007 ല്‍ ചിലിയിലും 2009 ല്‍ റഷ്യയിലും നടന്ന അണ്ടര്‍ 20 ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിച്ചു. 2011 ല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ എലീറ്റ് റഫറി അസസറും റിക്രൂട്ടറുമായി. 2001 ല്‍ ഫിഫ റഫറി പാനലിലെത്തിയപ്പോള്‍ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരിയായി.
2022 ല്‍ എ.എഫ്.സി, സാഫ് ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ അണ്ടര്‍ 20 ടീമുകളുടെ അസിസ്‌റ്റന്റ് കോച്ചായിരുന്നു. സംസ്‌ഥാന കൃഷി വകുപ്പില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്‌റ്റന്റ് പോസ്‌റ്റിലിരിക്കേ കഴിഞ്ഞ മേയില്‍ വിരമിച്ചു.