Thursday, March 12, 2026 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.33 PM

ഡി.എം.കെ. ദുഷ്‌ടശക്‌തി; ടി.വി.കെ. ശുദ്ധമെന്നു വിജയ്‌

uploads/news/2025/12/816721/in2.jpg

ഈറോഡ്‌: തമിഴ്‌നാട്‌ സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ഡി.എം.കെയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി തമിഴക വെട്രി കഴകം(ടി.വി.കെ) നേതാവും നടനുമായ വിജയ്‌. ഡിം.എം.കെ. ദുഷ്‌ടശക്‌തിയാണെന്ന്‌ അണ്ണാ ഡി.എം.കെയുടെ ശക്‌തികേന്ദ്രമായ ഈറോഡില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ വിജയ്‌ ആരോപിച്ചു.
ടി.വി.കെ. ശുദ്ധമാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരം ഡി.എം.കെയും ടി.വി.കെയും തമ്മിലാണെന്നും വിജയ്‌ പറഞ്ഞു. തമിഴ്‌നാട്ടില്‍ ബി.ജെ.പിക്കു പ്രസക്‌തിയില്ല. കളത്തില്‍ ഇല്ലാത്തവരെക്കുറിച്ച്‌ എന്തു പറയാനാണെന്നും വിജയ്‌ പരിഹസിച്ചു. അന്തരിച്ച മുന്‍മുഖ്യമന്ത്രിമാരായ സി.എന്‍. അണ്ണാദുരൈയും എം.ജി.ആറും ആരുടെയും സ്വകാര്യ സ്വത്തല്ല. എല്ലാവര്‍ക്കും അവര്‍ പ്രചോദനമായിരുന്നെന്നും അവരുടെ പേര്‌ ഉപയോഗിച്ചതിന്‌ ആര്‍ക്കും തങ്ങള്‍ക്കെതിരേ പരാതിപ്പെടാനാകില്ലെന്നും വിജയ്‌ പറഞ്ഞു. അണ്ണാ ഡി.എം.കെ. നേതാവായിരുന്ന കെ. സെങ്കോട്ടയ്യന്റെ ജന്മാനാടായ വിജയമംഗലത്തിനു സമീപത്താണ്‌ ടി.വി.കെ. റാലി സംഘടിപ്പിച്ചത്‌. അടുത്തിടെ അണ്ണാ ഡി.എം.കെയില്‍നിന്നു പുറത്താക്കപ്പെട്ട സെങ്കോട്ടയ്യന്‍ ടി.വി.കെയില്‍ ചേര്‍ന്നിരുന്നു.
കരൂരില്‍ ടി.വി.കെ. റാലിയ്‌ക്കിടെയുണ്ടായ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ കനത്ത സുരക്ഷയാണ്‌ ഈറോഡില്‍ ഒരുക്കിയിരുന്നത്‌. അതേസമയം, വിജയ്‌യെ വിമര്‍ശിച്ച്‌ ഡി.എം.കെ. നേതാവും മുന്‍ എം.പിയുമായ ടി.കെ.എസ്‌. ഇളങ്കോവന്‍ രംഗത്തെത്തി. നേതാവാണെന്ന്‌ അവകാശപ്പെടുന്നയാള്‍ അണികളെ മണിക്കൂറുകളോളം പൊരിവെയിലത്ത്‌ കാത്തു നിര്‍ത്തി മരണത്തിലേക്കു തള്ളിവിട്ടെന്ന്‌ ഇളങ്കോവന്‍ പറഞ്ഞു. 12 മണിക്ക്‌ സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ എത്തുമെന്നു പറഞ്ഞയാള്‍ വൈകിട്ട്‌ 7.30നാണ്‌ എത്തിയത്‌. അപ്പോഴേക്കും 41പേര്‍ മരിച്ചു. അദ്ദേഹത്തിന്റേത്‌ കൊലയാളി സേനയാണ്‌, യഥാര്‍ഥ സേനയല്ല. അവര്‍ പ്രകടനം നടത്തുന്നു, സംസ്‌ഥാന സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നു- ഇളങ്കോവന്‍ പ്രതികരിച്ചു.

Ads by Google
Thursday 18 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW