Saturday, March 14, 2026 Last Updated 42 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.36 PM

യശസ്വി ജയ്‌സ്വാള്‍ ആശുപത്രിയില്‍

uploads/news/2025/12/816578/sp4.jpg

പുനെ: ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം യശസ്വി ജയ്‌സ്വാളിനെ കുടല്‍ വീക്കത്തെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സയദ്‌ മുഷ്‌താഖ്‌ അലി ട്രോഫിയില്‍ മുംബൈയ്‌ക്കു വേണ്ടി കളിക്കുന്ന താരത്തെ രാജസ്‌ഥാനെതിരെ നടന്ന മത്സരത്തിനു ശേഷമാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കടുത്ത വയറുവേദനയെ തുടര്‍ന്നാണ്‌ താരം ചികിത്സ തേടിയത്‌. മത്സരത്തിലുടനീളം ജയ്‌സ്വാളിനു വയറുവേദന അനുഭവപ്പെട്ടിരുന്നു.
നില വഷളായതോടെയാണ്‌ ആദിത്യ ബിര്‍ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അള്‍ട്രാസൗണ്ട്‌ സ്‌കാനും സിടി സ്‌കാനും എടുത്തതോടെ ഡോക്‌ടര്‍മാര്‍ ജയ്‌സ്വാളിന്‌ കുടല്‍വീക്കമാണെന്ന്‌ സ്‌ഥിരീകരിച്ചു. മത്സരത്തില്‍ മുംബൈ മൂന്നു വിക്കറ്റിന്‌ ജയച്ചിരുന്നു. രാജസ്‌ഥാന്‍ ഉയര്‍ത്തിയ 217 റണ്ണിന്റെ വിജയലക്ഷ്യം ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ മുംബൈ മറികടന്നു. ഓപ്പണറായ യശസ്വി ജയ്‌സ്വാള്‍ 15 പന്തില്‍ 16 റണ്ണെടുത്തു പുറത്തായി. അര്‍ധ സെഞ്ചുറിയടിച്ച അജിന്‍ക്യ രഹാനെ (41 പന്തില്‍ 72), സര്‍ഫറാസ്‌ ഖാന്‍ (22 പന്തില്‍ 73) എന്നിവരുടെ ബാറ്റിങ്ങാണ്‌ മുംബൈയെ ജയത്തിലെത്തിച്ചത്‌.

Ads by Google
Wednesday 17 Dec 2025 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW