Friday, March 13, 2026 Last Updated 22 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.36 PM

അണ്ടര്‍ 19 ഏഷ്യാ കപ്പ്‌: ഇന്ത്യക്കെതിരാളി ലങ്ക

uploads/news/2025/12/816576/sp2.jpg

ദുബായ്‌: അണ്ടര്‍ 19 ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌ സെമി ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇന്നലെ നടന്ന ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ്‌ ശ്രീലങ്കയെ 39 റണ്ണിനു തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ അഫ്‌ഗാനിസ്‌ഥാന്‍ ആറ്‌ വിക്കറ്റിന്‌ നേപ്പാളിനെ തോല്‍പ്പിച്ചു.
വെള്ളിയാഴ്‌ച നടക്കുന്ന സെമിയിലാണ്‌ എ ഗ്രൂപ്പ്‌ ജേതാക്കളായ ഇന്ത്യ ബി ഗ്രൂപ്പിലെ രണ്ടാമനായ ശ്രീലങ്കയെ നേരിടുക. അന്നു നടക്കുന്ന മറ്റൊരു സെമിയില്‍ ബി ഗ്രൂപ്പിലെ ഒന്നാമനായ ബംഗ്ലാദേശ്‌ എ ഗ്രൂപ്പിലെ രണ്ടാമനായ പാകിസ്‌താനെ നേരിടും. ഐ.സി.സി. അക്കാദമിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗ്ലാദേ്‌ 225 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ലങ്ക 49.1 ഓവറില്‍ 186 റണ്ണിന്‌ ഓള്‍ഔട്ടായി. ബംഗ്ലാദേശിനായി ഇഖ്‌ബാല്‍ ഹുസൈന്‍ ഇമോണും ഷഹരിയാര്‍ അഹമ്മദും മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്തു.
സാദ്‌ ഇസ്ലാം, അസിസുള്‍ ഹകിം എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. ചാമിക ഹീനയിഗല 41 റണ്ണും ആധാം ഹില്‍മി 39 റണ്ണുമെടുത്തു പൊരുതി. നായകന്‍ വിമത്‌ ദിന്‍സാര (17) ഉള്‍പ്പെടെയുള്ളവര്‍ക്കു തിളങ്ങാനായില്ല. ബംഗ്ലാദേശിനായി സവാദ്‌ അബ്രാര്‍ (49), റിഫാത്‌ ബേഗ്‌ (36), കലാം സിദ്ധികി (32), നായകന്‍ അസിസുള്‍ ഹാകിം (29) എന്നിവര്‍ തിളങ്ങി. ലങ്കയ്‌ക്കായി കവിജ ഗാമഗെ നാല്‌ വിക്കറ്റെടുത്തു. രസിത നിംസാരയും വിറാന്‍ ചാമുദിതയും രണ്ട്‌ വിക്കറ്റ്‌ വീതവും ദുല്‍നിത്‌ സിഗെര ഒരു വിക്കറ്റുമെടുത്തു. യു.എ.ഇയെ 70 റണ്ണിനു തോല്‍പ്പിച്ചാണു പാകിസ്‌താന്‍ സെമി ഉറപ്പാക്കിയത്‌.
ഇന്ത്യ പാകിസ്‌താന്‍, യു.എ.ഇ. മാലി ദ്വീപ്‌ എന്നിവരെ തോല്‍പ്പിച്ച്‌ അപരാജിതരായാണ്‌ സെമിയില്‍ കടന്നത്‌. ഇന്നലെ നടന്ന ബി ഗ്രൂപ്പ്‌ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത നേപ്പാള്‍ 124 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത അഫ്‌ഗാന്‍ 27-ാം ഓവറില്‍ വിജയ റണ്ണെടുത്തു. അഫ്‌ഗാന്‌ വേണ്ടി ഉസൈറുള്ള നിയാസി 59 പന്തില്‍ രണ്ട്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 61 റണ്ണെടുത്തു. ബംഗ്ലാദേശും ശ്രീലങ്കയും സെമി ഉറപ്പാക്കിയപ്പോള്‍ നേപ്പാളും അഫ്‌ഗാനും പുറത്തായി. അഫ്‌ഗാന്‍ മൂന്നാമതും നേപ്പാള്‍ നാലാമതുമായി.

Ads by Google
Wednesday 17 Dec 2025 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW