Saturday, March 14, 2026 Last Updated 37 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.36 PM

ക്യാരീഡ്‌; ആഷസിലെ കന്നി സെഞ്ചുറിയുമായി അലക്‌സ് ക്യാരി (106)

uploads/news/2025/12/816575/sp1.jpg

അഡ്‌ലെയ്‌ഡ്: ഇംഗ്ലണ്ടിനെതിരായ ആഷസ്‌ ക്രിക്കറ്റ്‌ ടെസ്‌റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയ ബാറ്റിങ്‌ തകര്‍ച്ചയില്‍നിന്നു കരകയറി. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ എട്ട്‌ വിക്കറ്റിനു 326 റണ്ണെന്ന നിലയിലാണ്‌. 63 പന്തില്‍ 33 റണ്ണെടുത്ത മിച്ചല്‍ സ്‌റ്റാര്‍കും റണ്ണെടുക്കാത്ത നഥാന്‍ ലിയോണുമാണു ക്രീസില്‍. ടോസ്‌ നേടിയ ഓസീസ്‌ നായകന്‍ പാറ്റ്‌ കുമ്മിന്‍സ്‌ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. ആഷസിലെ കന്നി സെഞ്ചുറിയടിച്ച വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ അലക്‌സ് ക്യാരിയാണ്‌ (143 പന്തില്‍ ഒരു സിക്‌സറും എട്ട്‌ ഫോറുമടക്കം 106) അവരെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്‌. ഉസ്‌മാന്‍ ഖ്വാജ (126 പന്തില്‍ 82), ജോഷ്‌ ഇംഗ്ലിഷ്‌ (39 പന്തില്‍ 32), മിച്ചല്‍ സ്‌റ്റാര്‍ക്‌ എന്നിവരും ടീമിന്റെ രക്ഷയ്‌ക്കെത്തി.
ആഷസില്‍ സെഞ്ചുറിയടിക്കുന്ന ഓസ്‌ട്രേലിയയുടെ നാലാമത്തെ വിക്കറ്റ്‌ കീപ്പറാണ്‌. ഇയാന്‍ ഹീലി, ആഡം ഗില്‍ക്രിസ്‌റ്റ്, ബ്രാഡ്‌ ഹാഡിന്‍ എന്നിവരാണു മുന്‍ഗാമികള്‍. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന്‌ വിക്കറ്റെടുത്തു. ബ്രൈഡന്‍ കാഴ്‌സും വില്‍ ജാക്‌സും രണ്ട്‌ വിക്കറ്റ്‌ വീതവും ജോഷ്‌ ടങ്‌ ഒരു വിക്കറ്റുമെടുത്തു. കന്നി ആഷസ്‌ സെഞ്ചുറിക്ക്‌ പുറമെ ക്യാരി മൂന്ന്‌ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടും പടുത്തു. ക്യാരിയും ഉസ്‌മാന്‍ ഖ്വാജക്കൊപ്പമാണ്‌ ആദ്യ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയത്‌. ഇരുവരും ചേര്‍ന്ന്‌ അഞ്ചാം വിക്കറ്റില്‍ 91 റണ്ണെടുത്തു. നായകന്‍ പാറ്റ്‌ കമ്മിന്‍സുമായി ചേര്‍ന്ന്‌ എട്ടാം വിക്കറ്റില്‍ 50 റണ്ണും നേടി. ആറാം വിക്കറ്റില്‍ ജോഷ്‌ ഇംഗ്ലിസും ക്യാരിയും ചേര്‍ന്ന്‌ 76 പന്തില്‍ 50 റണ്ണെടുത്തിരുന്നു. വില്‍ ജാക്‌സിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ജെയ്‌മി സ്‌മിത്ത്‌ പിടിച്ചാണു ക്യാരി പുറത്തായത്‌. ഈ വര്‍ഷം ഓസ്‌ട്രേലിയക്കായി ടെസ്‌റ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്ന താരമാണ്‌ ക്യാരി. സ്‌റ്റീവ്‌ സ്‌മിത്തിനെയാണ്‌ താരം മറികടന്നത്‌. ആറാമനായിറങ്ങിയാണ്‌ വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ തിളങ്ങിയത്‌. ക്യാരി ഇതുവരെ 11 ടെസ്‌റ്റുകളിലായി 671 റണ്ണെടുത്തു.
സ്‌മിത്ത്‌ 14 ടെസ്‌റ്റുകളിലായി 618 റണ്ണും ട്രാവിസ്‌ ഹെഡ്‌ 18 കളികളിലായി 589 റണ്ണുമെടുത്തു. ഉസ്‌മാന്‍ ഖവാജ 15 ടെസ്‌റ്റുകളിലായി 545 റണ്ണുമെടുത്തു. ട്രാവിസ്‌ ഹെഡ്‌ (10), ജേക്ക്‌ വെതറാള്‍ഡ്‌ (18), മാര്‍നസ്‌ ലാബുഷാഗെ (19), കാമറൂണ്‍ ഗ്രീന്‍ (0) തുടങ്ങിയ മുന്‍നിരക്കാര്‍ നിരാശപ്പെടുത്തിയതോടെയാണ്‌ ഓസീസ്‌ തകര്‍ച്ചയെ മുഖാമുഖം കണ്ടത്‌.

Ads by Google
Wednesday 17 Dec 2025 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW