Saturday, March 14, 2026 Last Updated 6 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.36 PM

നാലാം ട്വന്റി20 ഉപേക്ഷിച്ചു

ലഖ്‌നൗ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാമത്തെ മത്സരം ഒരു പന്ത്‌ പോലും എറിയാതെ ഉപേക്ഷിച്ചു.
കനത്ത മൂടല്‍ മഞ്ഞ്‌ മൂലമാണു മത്സരം ഉപേക്ഷിച്ചത്‌. ഭാരത്‌ രത്ന അടല്‍ ബിഹാരി വാജ്‌പേയ്‌ ഏക്‌ന ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം നടക്കേണ്ടത്‌.
കാലാവസ്‌ഥ അനുകൂലമാകാന്‍ വൈകിട്ട്‌ 9.30 വരെ കാത്തിരുന്നു. ശേഷമാണ്‌ അമ്പയര്‍മാരായ രോഹന്‍ പണ്ഡിറ്റും കെ.എന്‍. അനന്തപദ്‌മനാഭനും മത്സരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്‌. അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയില്‍ ഇന്ത്യ 2-1 നു മുന്നിലാണ്‌. അവസാന മത്സരം വെള്ളിയാഴ്‌ച അഹമ്മദാബാദില്‍ നടക്കും.

Ads by Google
Wednesday 17 Dec 2025 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW