-->
ദോഹ: ഖത്തറില്‍ നടന്ന ഈ വര്‍ഷത്തെ ഫിഫാ ദി ബെസ്‌റ്റ് ഫുട്‌ബോള്‍ പുരസ്‌കാരത്തിന് ഫ്രാന്‍സിന്റെ ഔസ്‌മാനെ ഡെംബെലെയെ തെരഞ്ഞെടുത്തു. സ്‌പെയിനിന്റെ ഐറ്റാന ബോണ്‍മതിയാണു മികച്ച വനിതാ താരം. തുടര്‍ച്ചയായി മൂന്നാം തവണയാണു ബോണ്‍മതി മികച്ച താരമാകുന്നത്.
2024-25 സീസണില്‍ പാരീസ് സെന്റ് ജെര്‍മെയ്‌ന് ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും ആഭ്യന്തര തലത്തില്‍ മൂന്നു കിരീടത്തിലേക്കും നയിച്ചതിനാണ് 28 വയസുകാരനായ ഡെംബെലെ മികച്ച പുരുഷ താരമായത്. ഈ വര്‍ഷം അദ്ദേഹം ബാലണ്‍ ഡി'ഓര്‍ പുരസ്‌കാരവും നേടിയിരുന്നു. ഗോള്‍, അസിസ്‌റ്റ് നേട്ടങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ക്വാഡ്രപ്പിള്‍ വിജയത്തിലേക്ക് നയിക്കുകയും പി.എസ്.ജിയുടെ ആധിപത്യത്തിനു വഴിയാകുകയും ചെയ്‌തു. 27 വയസുകാരിയാണ് ബോണ്‍മതി. ഇത് ബാലണ്‍ ഡി'ഓര്‍ പുരസ്‌കാരത്തിലെ അവരുടെ ഹാട്രിക് വിജയത്തിന് സമാനമാണ്.
ബാഴ്‌സലോണയെ മറ്റൊരു ആഭ്യന്തര ട്രെബിളിലേക്ക് നയിച്ച ബോണ്‍മതി ചാമ്പ്യന്‍സ് ലീഗ്, യൂറോ 2025 എന്നിവയിലെ പ്ലെയര്‍ ഓഫ് ദ സീസണ്‍ അവാര്‍ഡുകളും നേടി. ഡെംബലെ ബാഴ്‌സലോണയുടെ റാഫിഞ്ച, ലാമിനെ യമാല്‍ എന്നിവരെയാണു മറികടന്നത്. പി.എസ്.ജിയുടെ ലൂയിസ് എന്റികെ്വയാണു മികച്ച കോച്ച്. ബാഴ്‌സലോണയുടെ ഹാന്‍സി ഫ്‌ളിക്, ലിവര്‍പൂളിന്റെ ആര്‍നെ സ്ലോട്ട് എന്നിവരെയാണ് എന്റികെ്വ മറികടന്നത്. വനിതകളില്‍ ഇംഗ്ലണ്ടിന്റെ സാറിന വീഗ്മാനാണ് മികച്ച കോച്ച്.