Friday, March 13, 2026 Last Updated 22 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.36 PM

മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ കോഴിക്കോട്‌

കോഴിക്കോട്‌: കേരള മാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഏഴാമത്‌ അമേരിക്കാസ്‌ മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ 21 മുതല്‍ കോഴിക്കോട്‌ നടക്കുമെന്ന്‌ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മലബാറില്‍ 200 ലേറെ താരങ്ങളുടെ പങ്കാളിത്തമുള്ള സംസ്‌ഥാനത്തെ ഏറ്റവും വലിയ ടൂര്‍ണമെന്റാണിത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ഒളിമ്പ്യന്‍ റഹ്‌മാന്‍ ഫ്‌ളഡ്‌ലിറ്റ്‌ ഗ്രൗണ്ടിലാണ്‌ മത്സരങ്ങള്‍. ടൂര്‍ണമെന്റ്‌ പ്രചരണത്തിന്റെ ഭാഗമായി 19 ന്‌ രാവിലെ 7.30 ന്‌ കോഴിക്കോട്‌ ബീച്ചില്‍ സെനോ ടു ഡ്രഗ്‌സ് സെ യെസ്‌ ടു ഫുട്‌ബോള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി കൂട്ടയോട്ടം സംഘടിപ്പിക്കും. സൗത്ത്‌ ബീച്ചിന്‌ മുന്നില്‍ ആരംഭിച്ച്‌ ബീച്ച്‌ ഓപ്പണ്‍ സേ്‌റ്റജിന്‌ സമീപം സമാപിക്കും. 21 ന്‌ വൈകീട്ട്‌ 4.30 നാണ്‌് ഉദ്‌ഘാടനം. തുടര്‍ന്ന്‌ 14 ദിവസങ്ങളിലായി വൈകിട്ട്‌ 5.30 മുതല്‍ രാത്രി 8.30 വരെ രണ്ട്‌ മാച്ച്‌ വീതം മത്സരം നടക്കും.
10 ടീം മുകളിലും വിവിധ ജില്ലകളില്‍ നിന്നുള്ള കളിക്കാര്‍ മത്സര രംഗത്ത്‌ ഉണ്ടാകും. ഒരു ടീമില്‍ 11പേരുണ്ടാകും. ജനുവരി രണ്ടിനു സെമിയും നാലിന്‌ ഫൈനല്‍ റൗണ്ട്‌ മത്സരവും നടക്കും. പത്ര സമ്മേളനത്തില്‍ കേരള മാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്‌ സ്‌ഥാപകന്‍ എന്‍.കെ. അന്‍വര്‍, പ്രസിഡന്റ്‌ സലീം പന്തീരാങ്കാവ്‌, ടൂര്‍ണമെന്റ്‌ കമ്മിറ്റി വൈസ്‌ ചെയര്‍മാന്‍ ഷമീം റാസാ, കണ്‍വീനര്‍ സുനില്‍ മാധവ്‌, ജോയിന്റ്‌ സെക്രട്ടറിമാരായ സി.അബ്‌ദുല്‍സമദ്‌, അഷ്‌കര്‍ പെപ്പര്‍ഗ്രെ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Wednesday 17 Dec 2025 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW