Thursday, March 12, 2026 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.33 PM

സഹകരിക്കേണ്ടെന്ന്‌ പ്രതിപക്ഷം

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിക്കു പകരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വി.ബി-ജി. റാം(വികസിത്‌ ഭാരത്‌- ഗാരന്റി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ്‌ അജീവിക മിഷന്‍) ബില്ലുമായി സഹകരിക്കേണ്ടെന്ന്‌ 'ഇന്ത്യ' സഖ്യം. ബില്‍ ചര്‍ച്ചയില്‍നിന്ന്‌ എം.പിമാര്‍ വോക്കൗട്ട്‌ നടത്തും.
ഇന്നലെ നടന്ന ഇന്ത്യ മുന്നണിയുടെ നേതാക്കളുടെ യോഗത്തിലാണ്‌ ഈ തീരുമാനം. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്‌ (ടി.എം.സി) ഒഴികെയുള്ള ഇന്ത്യ സഖ്യത്തിലെ എല്ലാ ഘടക കക്ഷികളും യോഗത്തില്‍ പങ്കെടുത്തു. ആണവോര്‍ജ മേഖലയെ സ്വകാര്യ കമ്പനികള്‍ക്കായി തുറന്നുകൊടുക്കുന്നതടക്കം നിര്‍ദേശങ്ങളുള്ള സസ്‌റ്റെയ്‌നബിള്‍ ഹാര്‍നെസ്സിങ്‌ ആന്‍ഡ്‌ അഡ്വാന്‍സ്‌മെന്റ്‌ ഓഫ്‌ ന്യൂിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്‌ഫോര്‍മിങ്‌ ഇന്ത്യ' (ശാന്തി) ബില്ലിനെ എതിര്‍ക്കാനും പ്രതിപക്ഷം തീരുമാനിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത്‌ പ്രതിപക്ഷം എതിര്‍പ്പ്‌ അറിയിക്കും. ഈ ബില്ലുകള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും, ഗ്രാമീണ ഉപജീവന മാര്‍ഗങ്ങളെ ദുര്‍ബലപ്പെടുത്താനും തന്ത്രപ്രധാനമായ മേഖലകളെ കോര്‍പ്പറേറ്റ്‌ താല്‍പ്പര്യങ്ങള്‍ക്ക്‌ തീറെഴുതി നല്‍കാനും സാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാക്കള്‍ മുന്നറിയിപ്പ്‌ നല്‍കി.
ഇന്ത്യാ സഖ്യ യോഗത്തില്‍നിന്നു വിട്ടുനിന്ന ടി.എം.സിയും ഈ ബില്ലുകളോടുള്ള എതിര്‍പ്പ്‌ അറിയിച്ചിട്ടുണ്ട്‌.

Ads by Google
Wednesday 17 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW