Friday, March 13, 2026 Last Updated 33 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 02.41 PM

ഏറ്റവും വലിയ അക്രമകാരികള്‍: പക്കാ ക്രിമിനലുകളാണ് മീര്‍ക്യാറ്റുകള്‍

meerkat, aggression

കീരി കുടുംബത്തില്‍പ്പെട്ട ക്രിമിനല്‍ സ്വഭാവമുള്ള ജീവികളായി കണക്കാക്കപ്പെടുന്നവയാണ് മീര്‍ക്യാറ്റുകള്‍. ഏറ്റവും അക്രമസ്വഭാവമുള്ള സസ്തനിയായാണ് ഗവേഷകര്‍ ഈ ജീവിയെ വിലയിരുത്തുന്നത്. ആയിരം സസ്തനികളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. തെക്കന്‍ ആഫ്രിക്കയിലാണ് മീര്‍ക്യാറ്റുകള്‍ കാണപ്പെടുന്നത്. വീതിയുള്ള തലയും വലിയ കണ്ണുകളും നീളമുള്ള കാലുകളും ഇവയ്ക്കുണ്ട്. ഇവയുടെ നീളം 35 സെന്റിമീറ്റര്‍ വരെയാണ്. കൂട്ടമായി ഇടപെട്ട് ജീവിക്കുന്ന മീര്‍ക്യാറ്റുകളുടെ സംഘം 50 എണ്ണം വരെയുണ്ടാകാം.

ഒരു സ്പീഷീസിനകത്തു തന്നെയുള്ള അക്രമം ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് മീര്‍ക്യാറ്റുകളിലാണ്. മീര്‍ക്യാറ്റുകളുടെ മൊത്തം സംഖ്യയില്‍ 19% വരെ ഇത്തരം ആക്രമണത്തില്‍ കൊല്ലപ്പെടും. പല മൃഗങ്ങളും ചെയ്യുന്നതു പോലെ മീര്‍ക്യാറ്റുകളും കൂട്ടമായി ജീവിക്കുന്ന മേഖല തിരിച്ചിടാറുണ്ട്. അങ്ങോട്ടു കടന്നുകയറിയാല്‍ അക്രമവും കൂട്ടക്കൊലയും നടക്കും.

ആണ്‍മൃഗങ്ങളേക്കാള്‍ ആക്രമണകാരികള്‍ പെണ്‍മൃഗങ്ങളാണ്. ഒരു കൂട്ടത്തിലെ പെണ്‍നേതാവ് ചത്തുകഴിഞ്ഞാല്‍, ശേഷിക്കുന്നവയില്‍ ഏറ്റവും കൂടുതല്‍ വലുപ്പവും പ്രായവുമുള്ള പെണ്‍ മീര്‍ക്യാറ്റിനാകും അവസരം. നേതാവായിക്കഴിഞ്ഞാല്‍ മീര്‍ക്യാറ്റുകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കും. ഇവയുടെ ശരീരഭാരവും കൂടും. ഇതോടൊപ്പം തന്നെ ഇവ കൂട്ടത്തിലെ മറ്റു പെണ്‍ജീവികളുമായി കലഹിക്കാന്‍ തുടങ്ങും. പ്രതിയോഗികളാകുന്നവയെ കൊല്ലാനും മടിക്കാറില്ല.

Ads by Google
Wednesday 17 Dec 2025 02.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW