Friday, March 13, 2026 Last Updated 9 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 02.33 PM

അമ്മയ്ക്കൊപ്പം നാട്ടിലെ ഹോട്ടലില്‍ കഴിക്കാന്‍ കയറിയ എന്‍ആര്‍ഐ കിഡ്; ബില്ല് കണ്ട് ഞെട്ടി, ഒപ്പം 30 ഡോളര്‍ മാത്രമോ എന്ന ചോദ്യവും; വൈറല്‍ വീഡിയോ

uploads/news/2025/12/816492/Untitled-7.jpg
NRI kid shocked seeing indian restaurant bill (Image Source: Instagram)

വിദേശത്ത് ജീവിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് ഇവിടെയുള്ള പലതും കൗതുകവും അത്ഭുതവും അമ്പരപ്പുമാണ്. കുടുംബസമേതം വിദേശത്ത് ജീവിക്കുന്ന ഈ കുട്ടികള്‍ വല്ലപ്പോഴും മാത്രമാണ് നാട്ടിലെത്തുന്നത്. എന്‍ആര്‍ഐ കുട്ടികള്‍ക്ക് മാതൃഭാഷ പോലും പലപ്പോഴും അറിയാറില്ല. ഇന്ത്യയിലെ ജീവിതസാഹചര്യത്തെക്കുറിച്ചും അവിടെ ജീവിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് വലിയ ധാരണയുണ്ടാകണമെന്നില്ല.
ഇ​പ്പോഴിതാ അത്തരത്തിലുള്ള ഒരു എന്‍ആര്‍ഐ കുട്ടിയുടെ വീഡിയോയാണ് മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ന്യൂസിലൻഡിലാണ് കുട്ടി ജീവിക്കുന്നത്. നാട്ടിലെത്തിയപ്പോള്‍ ചെന്നൈയിലെ റസ്‌റ്റോറന്റില്‍ പോയി കുട്ടി ഭക്ഷണം കഴിച്ചു. എന്നാല്‍ ബില്ല് കണ്ടപ്പോള്‍ കുട്ടി അക്ഷരാർത്ഥത്തില്‍ ഞെട്ടിപ്പോയി.
ബില്‍ കണ്ടതിനെ തുടർന്ന് അമ്മയോട് ബില്ലിനെപ്പറ്റി സംസാരിക്കുകയാണ് കുട്ടി. എന്തൊക്കെ ഭക്ഷണമാണ് കഴിച്ചതെന്നാണ് കുട്ടി വായിക്കുന്നത്. ബോണ്ട, സ്‌പെഷ്യല്‍ ഫലൂഡ, ഇഡ്ഡലി, പനീർ മസാല ദോശ, വെജിറ്റബിള്‍ നൂഡില്‍സ് അങ്ങനെ ഏഴ് വിഭവങ്ങളാണ് കുട്ടി കഴിച്ചത്. ഇതിന് 1502 രൂപയാണ് ബില്ലായി വന്നിരിക്കുന്നതാണ് കുട്ടിയെ അമ്പരപ്പിച്ചത്.
ഏഴെണ്ണത്തിന് ഏകദേശം 30 ന്യൂസിലൻഡ് ഡോളർ (1,502 രൂപ) മാത്രമേ വിലയുള്ളൂ എന്നത് കുട്ടിയ്ക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ന്യൂസിലൻഡില്‍ 200 ഡോളറിന് രണ്ടോ മൂന്നോ വിഭവങ്ങളേ കിട്ടുകയുള്ളൂവെന്നും കൗതുകത്തോടെ കുട്ടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ‘‘എന്റെ എൻആർഐ കുട്ടിക്ക് ഇന്നത്തെ പാഠം: ഇന്ത്യൻ ഭക്ഷണം = സന്തോഷം, ബിൽ = അപ്രതീക്ഷിത സന്തോഷം....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ദീപ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വീഡിയോയ്ക്ക് താഴെ വളരെ രസകരമായ കമന്റുകളാണ് വരുന്നത്. ‘നമ്മുടെ ശമ്പള സ്ലിപ്പും നോക്കൂ സഹോദരാ, 1502 രൂപ എന്നത് ഞങ്ങളെ സംബന്ധിച്ച്‌ വലിയ തുകയാണ്, 1500 രൂപയ്ക്ക് 7 ഇനങ്ങൾ മാത്രമെന്നത് ഞങ്ങള്‍ക്ക് വലിയ ചെലവാണ്...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Wednesday 17 Dec 2025 02.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW