-->
രാജ്യത്ത് അധികം പ്രചാരമില്ലാത്ത ലൈഫ് സ്‌റ്റൈല്‍ പിക്കപ്പ് ട്രക്കിന്റെ ന്യൂജെന്‍ മോഡലിനെ അന്താരാഷ്ട്ര വിപണികളില്‍ ടൊയോട്ട അവതരിപ്പിച്ചിരുന്നു. ഈ വാഹനം മിക്കവാറും അടുത്ത വര്‍ഷം പകുതിയോടെ അല്ലെങ്കില്‍ അവസാനത്തോടെ ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ന്യൂജെന്‍ മോഡല്‍ ഇപ്പോഴിതാ ഓസ്ട്രേലിയന്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരിക്കുകയാണ് കമ്പനി. ഓസ്ട്രേലിയന്‍ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമില്‍ (ANCAP) 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗാണ് ടൊയോട്ടയുടെ ന്യൂജെന്‍ ഹൈലക്സ് ഇടിച്ചിട്ടിരിക്കുന്നത്.
അഡല്‍റ്റ് ഒക്യുപന്റ് പ്രൊട്ടക്ഷനില്‍ 40-ല്‍ 33.96 പോയിന്റ് നേടിയ വാഹനം ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷനില്‍ 49-ല്‍ 44.00 പോയിന്റും നേടിയിട്ടുണ്ട്. ബ്രേക്ക് അസിസ്റ്റിനൊപ്പം എബിഎസ്, VSC, TPMS, റിയര്‍വ്യൂ ക്യാമറ, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡ്രൈവിംഗ് എയ്ഡുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള വിപുലമായ സുരക്ഷാ സവിശേഷതകളുമായാണ് ഹൈലക്സ് വിപണനത്തിന് എത്തുന്നത്. പ്രീ-കൊളിഷന്‍ വാര്‍ണിംഗുകള്‍, ഓട്ടോ ഹൈബീം അലേര്‍ട്ട്, ഇന്റലിജന്റ് അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, പനോരമിക് വ്യൂ ക്യാമറ എന്നിവയും മറ്റും ഉള്‍പ്പെടുന്ന ടൊയോട്ട സേഫ്റ്റി സെന്‍സ് ADAS പാക്കേജും ഹൈലക്സിന്റെ ടോപ്പ് എന്‍ഡ് വേരിയന്റുകളിലുണ്ട്.
പുതിയ 'ടഫ് ആന്‍ഡ് എജൈല്‍' ഡിസൈന്‍ തത്വചിന്തയ്ക്ക് അനുസൃതമായാണ് 2026 ഹൈലക്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 48V ഹൈബ്രിഡ് ഡീസല്‍, പെട്രോള്‍, ഇലക്ട്രിക് (BEV), ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ (FCEV) പതിപ്പുകളിലാണ് പിക്കപ്പ് വിദേശത്ത് വിപണനത്തിന് എത്തുന്നത്. കസ്റ്റമൈസ് ചെയ്യാവുന്ന 12.3 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേ, 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ്, റിയര്‍ യുഎസ്ബി പോര്‍ട്ടുകള്‍, മൈ ടൊയോട്ട ആപ്പ് വഴി റിമോട്ട് വെഹിക്കിള്‍ ആക്സസ് കണക്റ്റിവിറ്റി സവിശേഷതകള്‍, ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ് തുടങ്ങിയ ഫീച്ചറുകളാണ് ഹൈലക്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹൈലക്സ് ഇലക്ട്രിക്കില്‍ 59.2 kWh ലിഥിയം-അയണ്‍ ബാറ്ററിയാണ് ടൊയോട്ട ഉപയോഗിച്ചിരിക്കുന്നത്. മുന്നില്‍ 205 Nm ടോര്‍ക്കും പിന്നില്‍ 268.6 Nm ടോര്‍ക്കും നല്‍കുന്ന ഓള്‍-വീല്‍ ഡ്രൈവ് സംവിധാനവുമാണ് ഇവിയില്‍ കൊടുത്തിട്ടുള്ളത്. ടൊയോട്ടയുടെ 48V ഹൈബ്രിഡ് സിസ്റ്റമാണ് ഹൈലക്സ് ഹൈബ്രിഡിലുള്ളത്. 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലെ 48V ലിഥിയം-അയണ്‍ ബാറ്ററി, ഇലക്ട്രിക് മോട്ടോര്‍-ജനറേറ്റര്‍, DC-DC കണ്‍വെര്‍ട്ടര്‍ എന്നിവ മെച്ചപ്പെട്ട ഇന്ധനക്ഷമതയും മികച്ച ഡ്രൈവിംഗുമാണ് നല്‍കുക. മള്‍ട്ടി-ടെറൈന്‍ സെലക്ട്, മള്‍ട്ടി-ടെറൈന്‍ മോണിറ്റര്‍, പനോരമിക് വ്യൂ മോണിറ്റര്‍ എന്നിവ ഈ വേരിയന്റില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് ടൊയോട്ട പറയുന്നത്. 2.8 ലിറ്റര്‍ ഡീസലും 2.7 ലിറ്റര്‍ പെട്രോള്‍ പതിപ്പുകളും തുടര്‍ന്നും വാഗ്ദാനം ചെയ്യുന്നുണ്ട്.