Thursday, March 12, 2026 Last Updated 21 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 09.06 AM

തിരക്കുള്ള റോഡിലേക്ക് പാഞ്ഞുകയറി കുതിരകള്‍, സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കും കുട്ടികള്‍ക്കും ഗുരുതരപരുക്ക്

stray, horses, accident

റോഡിലൂടെ അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ മൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവായിമാറിക്കൊണ്ടിരിക്കുകയാണ്. സമാനമായ ഒരു സംഭവമാണ് കോയമ്പത്തൂരിലും ഉണ്ടായത്. രാവിലെ മക്കളെയും സ്‌കൂട്ടിയിലിരുത്തി സ്‌കൂളിലേക്ക് പോവുകയായിരുന്ന ഒരു സ്ത്രീയുടെ മുന്നിലേക്ക് കുതിരകള്‍ പാഞ്ഞ് കയറിയതാണ് അപകടത്തിന് കാരണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സ്‌കൂളിലേക്ക് മക്കളെയും കൊണ്ട് പോവുകയായിരുന്ന സ്ത്രീയുടെ സ്‌കൂട്ടറിന് മുന്നിലേക്ക് കുതിരകള്‍ പാഞ്ഞുകയറുകയായിരുന്നു, സ്ത്രീക്കും കുട്ടികള്‍ക്കും പരിക്കേറ്റ അപകടത്തിന്റെ ദൃശ്യ
ങ്ങള്‍ ഇതിനകം വൈറലായികഴിഞ്ഞു. ഇതേതുടര്‍ന്ന് ഇത്തരം മൃഗങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

കോയമ്പത്തൂരിലെ വെള്ളക്കിണരു പിരുവിനടുത്തുള്ള മേട്ടുപ്പാളയം റോഡിലുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളെയും കൊണ്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന ഒരു സ്‌കൂട്ടി മറിയുകയും വാഹനം ഓടിച്ചിരുന്ന സ്ത്രീ അടക്കം മൂന്ന് പേര്‍ക്കും സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. റോഡിലേക്ക് പാഞ്ഞു കയറിയ കുതിരകളിലൊന്ന് ഇരു ചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ സമീപത്തുണ്ടായിരുന്നവരെത്തി മൂന്ന് പേരെയും സഹായിച്ചു. സ്ത്രീ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും യൂണിഫോം ധരിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല

അതേസമയം കോയമ്പത്തൂരില്‍ അലഞ്ഞ് തിരിയുന്ന കുതിരകളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നത് ആശങ്ക സൃഷ്ടിച്ചു. ഇക്കാര്യത്തില്‍ എത്രയും വേഗം അധികൃതര്‍ നടപടിയെടുക്കണമെന്നും നെറ്റിസെന്‍സ് ആവശ്യപ്പെട്ടു. കേയമ്പത്തൂരും പരിസരപ്രദേശങ്ങളിലും കുതിരകളുടെ എണ്ണം കൂടുകയാണെന്നും ഇവ യാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഒരു സ്ഥിരം ശല്യമായി മാറുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സമൂഹ മാധ്യമ ഉപയോക്താക്കളും റോഡിലേക്ക് ഇറങ്ങുന്ന മൃഗങ്ങളെ നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ പ്രദേശിക ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു.

Ads by Google
Wednesday 17 Dec 2025 09.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW