Wednesday, March 11, 2026 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 07.56 AM

സുപ്രീംകോടതി അംഗീകരിക്കുമോ എന്ന് ഇന്നറിയാം ; വിസിമാര്‍ നിയമനത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചു

uploads/news/2025/12/816399/supreme-court-of-india.gif

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച കാര്യത്തില്‍ സുപ്രീംകോടതിയുടെ നിലപാട് ഇന്നറിയാം. നിയമനം നടത്തിയ കാര്യം ജസ്റ്റിസ് ധൂലിയ കമ്മിറ്റി സുപ്രീം കോടതിയെ അറിയിക്കും. ഇന്നലെ സാങ്കേതിക സര്‍വകലാശാല വി.സിയായി ഡോ. സിസ തോമസിനെയും ഡിജിറ്റല്‍ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയിരുന്നു.

സുപ്രീംകോടതി നിലപാട് കടുപ്പിച്ചതിന് പിന്നാലെ അസാധാരണ നീക്കവുമായി സര്‍ക്കാരും ഗവര്‍ണറും എത്തുകയായിരുന്നു. സാങ്കേതിക- ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് വൈസ്ചാന്‍സലര്‍മാരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിച്ചു. ഡോ. സിസ ഗവര്‍ണരുടെ പട്ടികയിലും, ഡോ. സജി മുഖ്യമന്ത്രിയുടെ പട്ടികയിലുമാണ് സ്ഥാനത്ത് നിയോഗിതരായിരിക്കുന്നത്. ഇതില്‍ സര്‍ക്കാരും ഗവര്‍ണറും ഓരോരുത്തരെ നല്‍കി പ്രശ്‌നം പരിഹരിച്ചെന്ന് കരുതാമെങ്കില്‍ ഈ നിയമനത്തിന് കോടതി അംഗീകാരം നല്‍കിയാല്‍ ഇരുവരും ഉടന്‍ ചുമതല ഏല്‍ക്കും.

സാങ്കേതിക-ഡിജിറ്റല്‍ സര്‍വകലാശാലാ വിസിമാരെ നിയമിച്ച് ലോക്ഭവന്‍ ഉത്തരവിറക്കിയ കാര്യം സുപ്രീംകോടതിയെ അറിയിക്കും. നേരത്തെ വി.സി്്. നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും സമവായത്തില്‍ എത്തുകയായിരുന്നു. നേരമത്ത ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണരായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഡോ. സിസ താല്‍ക്കാലിക വിസിയായി ചുമതല ഏറ്റെടുത്തിരുന്നു.

അതോടെ ഇവര്‍ സര്‍ക്കാരിന്റെ ശത്രു പട്ടികയില്‍പെട്ടു. സാങ്കേതിക കാരണങ്ങള്‍ മാത്രം പറഞ്ഞ് മുന്‍ഗവര്‍ണര്‍ വിസി സ്ഥാനത്തു നിന്ന് പുറത്താക്കിയ വ്യക്തിയാണ് ഡോ. സജി ഗോപിനാഥ്. സുപ്രീംകോടതിയാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW