Saturday, March 14, 2026 Last Updated 20 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.40 PM

ആഷസ ്‌മൂന്നാം ടെസ്‌റ്റ് ഇന്നു മുതല്‍

അഡ്‌ലെയ്‌ഡ്: ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ്‌ ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാം മത്സരം ഇന്നുമുതല്‍. ആദ്യ രണ്ടു മത്സരവും ദയനീയമായി അടിയറവച്ച ഇംഗ്ലണ്ടിന്‌ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ അഡ്‌ലെയ്‌ഡിലെ പോരാട്ടത്തില്‍ ജയം അനിവാര്യമാണ്‌. മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചിന്‌ ആരംഭിക്കും.
ആദ്യ രണ്ടു മത്സരങ്ങളും എട്ടുവിക്കറ്റിനാണ്‌ ഓസ്‌ട്രേലിയ സ്വന്തമാക്കിയത്‌. സ്‌റ്റീവന്‍ സ്‌മിത്തിന്റെ നായകത്വത്തിലായിരുന്നു രണ്ടു കളിയിലും ഓസ്‌ട്രേലിയ കളത്തിലിറങ്ങിയത്‌. സ്‌ഥിരം നായകന്‍ പാറ്റ്‌ കമ്മിന്‍സ്‌ പരുക്കില്‍ന്നു മുക്‌തനായി തിരികെയെത്തിയിട്ടുണ്ട്‌. ഒപ്പം വെറ്ററന്‍ സ്‌പിന്നര്‍ നഥാന്‍ ലിയോണും ടീമില്‍ മടങ്ങിയെത്തി.

Ads by Google
Tuesday 16 Dec 2025 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW