Thursday, March 12, 2026 Last Updated 6 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.38 PM

റാം ജി ബില്‍: കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി

uploads/news/2025/12/816356/in1.jpg

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുടെ പേരു മാറ്റാനും പദ്ധതി പുനഃക്രമീകരിക്കാനും ബില്‍ കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച്‌ ലോക്‌സഭാ പ്രതിപക്ഷനേതാവ്‌ രാഹുല്‍ ഗാന്ധി.
കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ച വികസിത്‌ ഭാരത്‌ ഗ്യരന്റി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ്‌ അജീവിക മിഷന്‍(ഗ്രാമീണ്‍)- 'വിബി ജി റാം ജി ബില്‍ മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളെ അപമാനിക്കുന്നതാണെന്ന്‌ രാഹുല്‍ ഗാന്ധി പറഞ്ഞു. കടുത്ത തൊഴിലില്ലായ്‌മയിലൂടെ ഇന്ത്യയിലെ യുവാക്കളുടെ ഭാവി നശിപ്പിച്ച ശേഷം ഗ്രാമീണ ദരിദ്രരുടെ സുരക്ഷിതമായ ഉപജീവനമാര്‍ഗം ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
മഹാത്മാഗാന്ധിയുടെ ആശയങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും എതിര്‍ത്തിരുന്നുവെന്നും 2014 മുതല്‍ ഗാന്ധിജിയുടെ പേരിലുള്ള പദ്ധതി ദുര്‍ബലപ്പെടുത്താന്‍ മോദി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു. ഈ നീക്കത്തെ കോണ്‍ഗ്രസ്‌ ശക്‌തമായി എതിര്‍ക്കുമെന്നും രാഹുല്‍ വ്യക്‌തമാക്കി. 'മോദിജിക്ക്‌ രണ്ടു കാര്യങ്ങളോട്‌ കടുത്ത വെറുപ്പാണ്‌ - മഹാത്മാഗാന്ധിയുടെ ആശയങ്ങളോടും ദരിദ്രരുടെ അവകാശങ്ങളോടും. മഹാത്മാ ഗാന്ധിയുടെ ഗ്രാമസ്വയംഭരണ സ്വപ്‌നത്തിന്റെ ജീവസുറ്റ രൂപമാണ്‌ എം.ജി.എന്‍.ആര്‍.ഇ.ജി.എ. ദശലക്ഷക്കണക്കിന്‌ ഗ്രാമീണ ജീവിതങ്ങള്‍ക്ക്‌ ഇത്‌ ഒരു ജീവനാഡിയാണ്‌. കൂടാതെ അവരുടെ സാമ്പത്തിക കവചമാണിതെന്ന്‌ കോവിഡ്‌ സമയത്ത്‌ തെളിയിക്കപ്പെട്ടു'- രാഹുല്‍ എക്‌സില്‍ കുറിച്ചു.
എന്നാല്‍ പ്രധാനമന്ത്രി മോദി എപ്പോഴും ഈ പദ്ധതിയില്‍ അസ്വസ്‌ഥനായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹം അതിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്‌. ഇന്ന്‌, എം.ജി.എന്‍.ആര്‍.ഇ.ജി.എ. പദ്ധതി പൂര്‍ണമായി തുടച്ചുനീക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.

Ads by Google
Tuesday 16 Dec 2025 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW