Thursday, March 12, 2026 Last Updated 9 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.38 PM

ഇംപീച്ച്‌മെന്റ്‌: ജസ്‌റ്റിസ്‌ യശ്വന്ത്‌ വെര്‍മ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ഇംപീച്ച്‌മെന്റ്‌ നേരിടുന്ന ജസ്‌റ്റിസ്‌ യശ്വന്ത്‌ വെര്‍മ നല്‍കിയ കേസില്‍ ലോക്‌സഭ, രാജ്യസഭ സെക്രട്ടറി ജനറലുകള്‍ക്ക്‌ നോട്ടീസ്‌ അയച്ച്‌ സുപ്രീം കോടതി. തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ലോക്‌സഭാ സ്‌പീക്കര്‍ അന്വേഷണ സമിതി രൂപീകരിച്ചതിനെ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ നടപടി. ജസ്‌റ്റിസ്‌ യശ്വന്ത്‌ വെര്‍മയുടെ ഡല്‍ഹിയിലെ വീട്ടിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയിരുന്നു. അതേത്തുടര്‍ന്നാണ്‌ ഇംപീച്ച്‌മെന്റ്‌ നടപടി തുടങ്ങിയത്‌.
ജഡ്‌ജസ്‌ അന്വേഷണ നിയമ പ്രകാരം ലോക്‌സഭ മാത്രമായി രൂപീകരിച്ച മൂന്നംഗ സമിതിയുടെ നിയമസാധുതയെ ചോദ്യം ചെയ്‌ത്‌ നിലവില്‍ അലഹബാദ്‌ ഹൈക്കോടതിയില്‍ ജഡ്‌ജിയായ ജസ്‌റ്റിസ്‌ വെര്‍മ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ അരവിന്ദ്‌ കുമാര്‍, മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ മനീന്ദ്ര മോഹന്‍ ശ്രീവാസ്‌തവ, മുതിര്‍ന്ന അഭിഭാഷകന്‍ ബി.വി. ആചാര്യ എന്നിവരടങ്ങുന്നതാണ്‌ സമിതി. 146 എം.പിമാര്‍ ഒപ്പിട്ട ഇംപീച്ച്‌മെന്റ്‌ പ്രമേയം ലോക്‌സഭാ സ്‌പീക്കര്‍ക്ക്‌ ലഭിച്ചതിനെ തുടര്‍ന്നാണ്‌ സമിതി രൂപീകരിച്ചത്‌.

Ads by Google
Tuesday 16 Dec 2025 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW