-->
ടെലിവിഷന്‍ രംഗത്തുനിന്നാണ് മൃണാല്‍ താക്കൂര്‍ സിനിമയിലേക്കെത്തുന്നത്. മുജ്സെ കുച്ച് കെഹ്തി യേ ഖമോഷിയാന്‍ എന്ന സീരിയലിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് മറാത്തി ചിത്രങ്ങളിലൂടെ സിനിമയിലേക്കെത്തിയ മൃണാല്‍ ബോളിവുഡിലും സാന്നിധ്യമറിയിച്ചു.
ഹിന്ദിയില്‍ ബട്ല ഹൗസ്, സൂപ്പര്‍ 30, തൂഫാന്‍ എന്നിങ്ങനെ ഒരുപിടി സിനിമകളില്‍ അഭിനയിച്ചു. 'സീതാ രാമം' എന്ന ചിത്രത്തിലൂടെയാണ് മൃണാല്‍ താക്കൂര്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ മൃണാള്‍ പങ്കുവെച്ചിരിക്കുന്ന പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പരമ്പരാഗത മറാത്തി സ്‌റ്റൈലിലുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സാരിയില്‍ അതീവ സുന്ദരിയാണ് മൃണാള്‍. നിരവധിപ്പേരാണ് ചിത്രത്തിനു താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.