Thursday, March 12, 2026 Last Updated 12 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 08.59 AM

നടിയായതുകൊണ്ട് മാത്രമാണ് മുന്‍ കാമുകന്‍ ഉപേക്ഷിച്ചു പോയത്, വേദനയുണ്ടാക്കി; മൃണാള്‍ താക്കൂര്‍

mrinal-thakur
photo-www.instagram.com/mrunalthakur/

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നായികയാണ് മൃണാൾ താക്കൂർ. സീതാ രാമം എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി വന്നതിന് ശേഷമാണ് മൃണാളിനെ മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇപ്പോഴിതാ താൻ ഒരു നടി ആയത് കൊണ്ട് മാത്രം തന്റെ കാമുകൻ ഉപേക്ഷിച്ചു പോയിരുന്നതായി നടി പറയുന്നു. പക്ഷെ ഇന്ന് അതോർക്കുമ്പോൾ തന്നെ കൂടുതൽ ശക്തയാക്കാൻ അത് സഹായിച്ചുവെന്നും മൃണാൾ പറഞ്ഞു.

'തീര്‍ത്തുമൊരു ഓര്‍ത്തഡോക്ട് കുടുംബത്തില്‍ നിന്നുള്ള ആളായിരുന്നു അദ്ദേഹം. ഒരു നടിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതോടെ തനിക്ക് ഉണ്ടാവുന്ന വിസിബിളിറ്റി അദ്ദേഹം ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് മാത്രമല്ല, പങ്കാളിയുടെ സ്റ്റാര്‍ഡം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ല. നീ വളരെ ഇംപള്‍സീവ് ആയ പെണ്‍കുട്ടിയാണ് എന്ന് പറഞ്ഞാണ് ആ പ്രണയ ബന്ധം ബ്രേക്കപ് ആയത്.

പിന്നീട് പക്വകയില്‍ എത്തിയപ്പോഴാണ് ആ ബ്രേക്കപ് തന്നെ എത്രത്തോളം ശക്തയാക്കി എന്ന് ബോധ്യപ്പെട്ടത്. അതിലൂടെ പ്രഫഷന്റെ വാല്യു തിരിച്ചറിഞ്ഞു. ആളുകള്‍ തിരിച്ചറിയുന്നതോടെ ജീവിതത്തിന്റെ ഔട്ട് ലുക്ക് മുഴുവനായി മാറും എന്ന് മനസ്സിലാക്കി. റിലേഷന്‍ഷിപ്പും, ജീവിതത്തിലെ തിരഞ്ഞെടുപ്പുകളും, കരിയറും ഒന്നിച്ചു മുന്നോട്ടു കൊണ്ടു പോകുന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് എത്രത്തോളം വെല്ലുവിളിയുള്ള കാര്യമാണെന്നും മൃണാള്‍ പറയുന്നുണ്ട്.

ബോളിവുഡിലെ ഇതിഹാസ സംവിധായകനായ സഞ്ജയ് ലീല ബൻസാലി നിർമ്മാതാവായ 'ദോ ദീവാനെ സെഹേർ മേം' എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ള മൃണാലിന്റെ പ്രൊജക്റ്റ്. പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകനും മലയാളിയുമായ ഹിഷാം അബ്ദുൾ വഹാബ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. രവി ഉദ്യാവർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ സച്ചിൻ ജിഗർ ടീമിനൊപ്പം ചേർന്നാണ് ഹിഷാം അബ്ദുൾ വഹാബ് സംഗീതമൊരുക്കിയത്. സിദ്ധാത് ചതുർവേദി ആണ് സിനിമയിലെ നായകൻ. ഫെബ്രുവരി 20 ന് സിനിമ പുറത്തിറങ്ങും. ഒരു റൊമാന്റിക് ഡ്രാമ ആയി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷയാണുള്ളത്. അല്ലു അർജുൻ-അറ്റ്ലീ സിനിമയിലും മൃണാൾ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW