-->
തന്റെ മുൻ കാമുകനെക്കുറിച്ച് മനസുതുറന്ന് നടി മൃണാൾ താക്കൂർ. റിലീസിനൊരുങ്ങുന്ന ദോ ദീവാനേ സെഹെര്‍ മേന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹാസ്യനടന്‍ റൗണക് രജനിയുടെ യൂട്യൂബ് ഷോയില്‍ സംസാരിക്കവെയാണ് ഇന്‍സെക്യുയര്‍ ആയിരുന്ന മുന്‍ കാമുകനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. തന്റെ സ്കാൻഡിനേവിയൻ കാമുകന് ഹൃത്വിക് റോഷൻ, ഷാഹിദ് കപൂർ തുടങ്ങിയ സുന്ദരന്മാരായ നടന്മാർക്കൊപ്പം താൻ അഭിനയിക്കുന്നതിൽ അസൂയയുണ്ടായിരുന്നു എന്നാണ് മൃണാൾ പറഞ്ഞത്.
'എൻ്റെ കരിയറിൻ്റെ ആദ്യഘട്ടങ്ങളിൽ, ഞാൻ ഹൃത്വിക് റോഷനൊപ്പവും ഷാഹിദ് കപൂറിനൊപ്പവും അഭിനയിച്ചിരുന്നു. ഞാൻ ലോങ് ഡിസ്റ്റൻസ് ബന്ധങ്ങളിൽ വിശ്വസിക്കുന്ന ആളാണ്, അതാവുമ്പോൾ നമ്മുടെ ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവും. സ്കാൻഡിനേവിയക്കാരനായ എന്റെ കാമുകൻ ഞാൻ ഒരുപാട് സുന്ദരന്മാരായ പുരുഷന്മാരോടൊപ്പം സമയം ചെലവഴിക്കുകയും അവരോടൊപ്പം അഭിനയിക്കുകയും ചെയ്യുന്നുവെന്ന് തെറ്റിദ്ധരിച്ചു. അതിനാൽ അവരെപ്പോലെ ആകാനായി അദ്ദേഹം വ്യായാമം ചെയ്യാൻ തുടങ്ങി. ഏകദേശം 15-17 കിലോ വരെ അയാൾ കുറഞ്ഞു. പിന്നീടൊരു ഘട്ടത്തിൽ അയാൾ വ്യായാമം നിർത്തി ഭക്ഷണം കഴിക്കാൻ തുടങ്ങി. അപ്പോൾ ഏകദേശം 20 കിലോ കൂടുകയും ചെയ്തു. മത്സരിച്ച് മടുത്തു എന്നാണദ്ദേഹം പറഞ്ഞത്. പക്ഷേ ഞാനൊരിക്കലും ഭാരം കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നില്ല, അത് അദ്ദേഹത്തിന്റെ അരക്ഷിതാവസ്ഥയായിരുന്നു. മസിലുകൾ ഉള്ള ഒരു പുരുഷനെ എനിക്ക് വേണമെന്ന തരത്തിൽ ഞാനയാളെ ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല', മൃണാലിന്റെ വാക്കുകൾ.