-->
ടിവി ഷോകളിലൂടേയും സീരിയലുകളിലൂടേയും ശ്രദ്ധിക്കപ്പെട്ട അനുമോൾ, മലയാളികൾക്ക് പരിചിതയാകുന്നത് ബിഗ് ബോസ് മലയാളം സീസൺ 8ൽ എത്തിയതോടെയാണ്. ഒട്ടനവധി പ്രതിസന്ധികള്‍ താണ്ടി, ഷോയിൽ ടൈറ്റിൽ വിന്നറായതിന് പിന്നാലെ പിആറിലൂടെയാണ് അനുമോള്‍ വിജയിച്ചെന്നതടക്കം ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. എന്നാലതൊന്നും കാര്യമാക്കാതെ തന്റെ വിജയം ആരാധകര്‍ക്കും പിന്തുണച്ചവര്‍ക്കും ഒപ്പം നിന്നവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം അനുമോള്‍ ആഘോഷിച്ചു. അതിന്റെ ചിത്രങ്ങളും വീഡിയോകളുമടക്കം അനുമോള്‍ പങ്കിടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ 7 വിന്നർ അനുമോളും സീസണ്‍ ആറിലെ മത്സരാർഥിയായിരുന്ന അഭിഷേകും ഒരുമിച്ചുള്ള വിഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. ‘അഭ്യൂഹങ്ങള്‍ക്ക് സ്വാഗതം...’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അനുമോള്‍ക്കൊപ്പമുള്ള വിഡിയോ അഭിഷേക് പങ്കുവെച്ചത്. ഒപ്പം ‘അവളുടെ ചാനലിലെ മുഴുവൻ വ്ലോഗുമുണ്ട്...’ എന്നും അഭിഷേക് കുറിച്ചിട്ടുണ്ട്.
‘‘ഞാൻ ഇപ്പോള്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാള്‍ക്കൊപ്പം ആണ്, എനിക്കും ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം ആണ്...’’ എന്നാണ് അഭിഷേകിനൊപ്പമുള്ള വ്ലോഗിന്റെ തുടക്കത്തില്‍ അനുമോള്‍ പറയുന്നത്.
അനുമോള്‍ തന്റെ അടുത്ത സുഹൃത്താണ് എന്ന് നേരത്തെ തന്നെ അഭിഷേക് പറഞ്ഞിരുന്നു. ബിഗ് ബോസിന് ശേഷം അനുമോള്‍ അഭിഷേകിനെ ആദ്യമായിട്ടാണ് കാണുന്നത്. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് അഭിഷേക് ഒരുപാട് മോട്ടിവേഷൻ നല്‍കിയിരുന്നെന്നും അനുമോള്‍ വ്ലോഗില്‍ പറയുന്നുണ്ട്.
‘‘ബിബിയിലേക്ക് പോകുന്നതിന് മുൻപ് അഭിഷേക് പറഞ്ഞ് തന്നതൊന്നും ഞാൻ ഹൗസില്‍ ചെയ്തിട്ടില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഹൗസിനുള്ളില്‍ നമുക്ക് അങ്ങനെയൊന്നും ചെയ്യാൻ സാധിക്കില്ല...’’ അനുമോള്‍ പറയുന്നു. ‘അനുമോളും ലക്ഷ്മിയും കാരണം ആണ് താന്‍ ‘എയറില്‍’ പോയത് എന്നാണ് അഭിഷേക് പറയുന്നത്.
‘‘ഞാൻ എയറില്‍ പോയതായൊന്നും എനിക്ക് തോന്നുന്നില്ല. കുറേ നെഗറ്റീവ് കമന്റുകള്‍ വന്നിട്ടുണ്ടാവും. അതെല്ലാം കേട്ട് എനിക്ക് ചിരിയാണ് വരുന്നത്. ഈ കമന്റ് ഇടുന്നവരുടെ അക്കൗണ്ടിലെല്ലാം കയറി നോക്കുമ്പോള്‍ എനിക്ക് മനസിലായി ഒരു പണിയും ഇല്ലാത്തവരാണ് ഇങ്ങനെ ഇരുന്ന് കമന്റ് ഇടുന്നത് എന്ന്.
നമ്മള്‍ കഷ്ടപ്പെട്ട് ഇവിടം വരെ എത്തിയത് ആർക്കും പറഞ്ഞാല്‍ മനസിലാവില്ല. ഞാൻ കഷ്ടപ്പെട്ടത് എനിക്ക് അറിയാം. കാണുന്നവർക്ക് അത് മനസിലാവില്ല. ബിഗ് ബോസിലെ എന്റെ വിശേഷങ്ങള്‍ ഇതുവരെ ഞാൻ ആരുടെ അടുത്തും പറഞ്ഞിട്ടില്ല. ഒരു കാര്യവും പറഞ്ഞിട്ടില്ല. അതെല്ലാമായി ഒരു വിഡിയോ പങ്കുവയ്ക്കും.
ബിഗ് ബോസിലെ അവാസനത്തെ ആഴ്ച പ്രയാസമായിരുന്നു. ആ സമയമാവുമ്പോഴേക്കും നമ്മള്‍ തനിച്ചാവും. പിന്നെ റീഎൻട്രിയില്‍ വന്നവരോട് എനിക്ക് നന്ദിയുണ്ട്. ദൈവം പറഞ്ഞുവിട്ടതാണ് അവരെ...ഹൗസിലുണ്ടായിരുന്ന ആരോടും ദേഷ്യം ഒന്നുമില്ല...’’ വ്ലോഗില്‍ അനുമോള്‍ പറയുന്നു.
അഭിഷേക് പങ്കുവച്ച ഈ പോസ്റ്റിനു താഴെ ആരാധകരുടെ ലൈക്കും കമന്റുകളും കൊണ്ട് നിറയുകയാണ്. ‘രണ്ടാളും സെറ്റായി അടിപൊളി, ഫാൻസ് അസ്വസ്ഥരാണ്, ഈ പാട്ടിൽ അനുമോളും അനീഷും തന്നെ ആണ് മാച്ച്...’ എന്നതടക്കമാണ് കമന്റുകള്‍.