-->
സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ നടി ഭാവനയെത്തി. ഫേസ്ബുക്കിലൂടെ മന്ത്രി വി ശിവൻകുട്ടിയാണ് ചിത്രം പങ്കുവെച്ചത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്‍റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്.
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഭാവന പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട് ഗൾഫ് ട്രിറ്റ് എന്ന യുട്യൂബ് ചാനലിനോട് മുൻപ് ഭാവന പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. തനിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രമാണ് അക്കൗണ്ട് ഉള്ളതെന്നും അതും 2019ലാണ് തുടങ്ങിയതെന്നും ഭാവന പറയുന്നു. ഒപ്പം സൗഹൃദത്തെയും വിശ്വാസത്തെ പറ്റിയും ഭാവന സംസാരിച്ചു.