-->
ഭാവന പ്രധാനകഥാപാത്രമായെത്തിയ ചിത്രമാണ് അനോമി. തിയറ്ററില്‍ മികച്ച വിജയമായിരുന്നു ചിത്രം നേടിയത്. സാറ എന്ന ഫോറന്‍സിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ ഈ കഥാപാത്രം തന്റെ ജീവിതത്തിലുടനീളം ഉണ്ടാകുമെന്ന് പറയുകയാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം സാറയ്ക്ക് നന്ദി പറഞ്ഞത്.
‘എന്റെ പ്രിയപ്പെട്ട സാറ..നീ പ്രായോഗിക ബുദ്ധിയുളളവളാണ്, ശ്രദ്ധാലുവാണ്, പ്രതിരോധശേഷിയുളളവളാണ്, ശാന്തയാണ്, നിന്നോടൊപ്പമുളള എന്റെ യാത്ര വളരെ ആനന്ദമുളളതായിരുന്നു. നിന്റെ ഒരു ഭാഗം എന്റെ ജീവിതകാലം മുഴുവന്‍ എന്നോടൊപ്പം ഉണ്ടാകും. നിന്റെ ജീവിതത്തില്‍ വീണ്ടും സമാധാനവും പ്രതീക്ഷയും കണ്ടെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നന്ദി, എല്ലാത്തിനും നന്ദി’ ഭാവന കുറിച്ചു.