Tuesday, March 10, 2026 Last Updated 8 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 02.16 PM

ചര്‍മ്മം യുവത്വത്തോടെ ഇരിയ്ക്കാനും തിളക്കത്തോടെ നിലനില്‍ക്കാനും ; വീട്ടില്‍ തന്നെയുണ്ട് മാര്‍ഗങ്ങള്‍

anti, aging, skincare

ചര്‍മ്മം യുവത്വത്തോടെ ഇരിയ്ക്കാനും തിളക്കത്തോടെ നിലനില്‍ക്കാനും ആഗ്രഹിയ്ക്കാത്തവര്‍ വിരളമാണ്. ഇതിനായി വളരെ വലിയ തുക ചിലവഴിയ്ക്കുന്നവര്‍ പോലുമുണ്ട്. ചര്‍മസംരക്ഷണം സൗന്ദര്യ സംരക്ഷണത്തില്‍ പ്രധാനമാണ്. ചര്‍മസംരക്ഷണം ഏത് കാലാവസ്ഥയിലും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം വര്‍ജിക്കുന്നതും ചര്‍മസംരക്ഷണത്തില്‍ പ്രധാനമാണ്. എന്നാല്‍ മുപ്പതു വയസ്സു കഴിയുമ്പോഴേക്കും പലരുടെയും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ തുടങ്ങും. ചുളിവുകള്‍ വീഴുന്നത് വാര്‍ധക്യത്തിന്റെ ആദ്യലക്ഷണമാണെന്നു കരുതുന്നവരാണ് ഏറെയും. വാര്‍ധക്യത്തിന്റെ തുടക്കത്തേക്കാള്‍ ചര്‍മ്മ സംരക്ഷണത്തിന്റെ കുറവും ഇതിന് കാരണമായേക്കാം. ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം.....

* കൂടുതല്‍ വെയിലേല്‍ക്കരുത് - ശരീരത്തില്‍ പെട്ടെന്ന് തന്നെ വെയിലേല്‍ക്കുന്ന ഭാഗമാണ് മുഖം. കൂടുതല്‍ സൂര്യപ്രകാശമേറ്റാല്‍ മുഖത്ത് പെട്ടെന്ന് ചുളിവുകള്‍ വീഴും. അതുകൊണ്ടു തന്നെ അധികം വെയിലേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മികച്ച ഒരു സണ്‍സ്‌ക്രീന്‍ ഉപയോഗിച്ച ശേഷം മാത്രം പുറത്തിറങ്ങാന്‍ ശ്രദ്ധിക്കണം.

* മുഖം മസാജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം - മുഖം മസാജു ചെയ്യുമ്പോഴും ക്രീമോ പൗഡറോ ഉപയോഗിക്കുമ്പോഴും കൈകളുടെ ദിശ താഴേക്കായിരുന്നാല്‍ മുഖത്ത് ചുളിവുകളുണ്ടാകാനിടയുണ്ട്. മസാജു ചെയ്യുമ്പോള്‍ എപ്പോഴും വിരലുകള്‍ മുകളിലേക്കോ വശങ്ങളിലേക്കോ മാത്രമേ ചലിപ്പിക്കാവൂ. ഉറങ്ങാന്‍ പോകും മുന്‍പ് ഏതെങ്കിലും നറിഷിങ് ക്രീം മുഖത്തും കഴുത്തിലും പുരട്ടണം. ഇങ്ങനെ നിത്യവും ചെയ്താല്‍ നല്ലമാറ്റം ഉണ്ടാകും. ചര്‍മത്തിലെ ചുളിവുകള്‍ മാറുക മാത്രമല്ല, നല്ല തിളക്കവും ഉണ്ടാകും.

* എണ്ണ തേയ്ക്കുക - കുളിക്കുന്നതിനു മുന്‍പ് ബേബി ലോഷനോ ബദാം എണ്ണയോ പുരട്ടി മുഖവും കഴുത്തും മൃദുവായി തിരുമ്മുക. ചര്‍മത്തിലെ ചുളിവുകളകലുകയും കൂടുതല്‍ മൃദുവാകുകയും ചെയ്യും. കുളി കഴിഞ്ഞാലുടന്‍ മുഖത്തും കഴുത്തിലും കൈകളിലും മോയ്‌സ്ചറൈസര്‍ പുരട്ടണം. ചര്‍മം എന്നെന്നും സുന്ദരമായി സൂക്ഷിക്കാന്‍ ദിവസവും കുളിക്കും മുന്‍പ് മഞ്ഞള്‍, ചെറുപയര്‍, ചെത്തിപ്പൂവ് ഇവ ഉണക്കിപ്പൊടിച്ച് ശരീരത്ത് പുരട്ടിയാല്‍ മതി.

* പഴങ്ങളുടെ നീര് - പാല്‍പ്പാടയില്‍ നാരങ്ങാനീരു ചേര്‍ത്ത് മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ മുഖത്തെ ചുളിവുകളകലും. പഴച്ചാര്‍ മുഖത്തു പുരട്ടുന്നത് ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും മൃദുത്വം നല്‍കാനും സഹായിക്കും. ആപ്പിളും നന്നായി പഴുത്ത പപ്പായയും ഈ രീതിയില്‍ ഉപയോഗിക്കാം.

Ads by Google
Ads by Google
TRENDING NOW