Friday, March 13, 2026 Last Updated 5 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 01.12 PM

പൂമാലകളും സിന്ദൂരവും, പവിത്രമായ തുടക്കം; വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായകന്‍ അരവിന്ദ് വേണുഗോപാല്‍

arvind-venugopal
photo-www.instagram.com/arvindvenu/

വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ജി. വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാല്‍. നടിയും മോഡലുമായ സ്‌നേഹ അജിത്താണ് വധു. ഡിസംബര്‍ പന്ത്രണ്ടിനായിരുന്നു ഇവരുടെ വിവാഹം. കോവളം കെടിഡിസി സമുദ്രയിലായിരുന്നു വിവാഹ ചടങ്ങുകള്‍.

അരവിന്ദ് വേണുഗോപാലിനെ ടാഗ് ചെയ്ത് സ്‌നേഹയാണ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.‘ പൂമാലകളും സിന്ദൂരവും പവിത്രമായ തുടക്കവു’മെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. വിവാഹ വേഷത്തില്‍ മനോഹരിയായാണ് സ്‌നേഹ എത്തിയത്. ഫോട്ടോയ്ക്ക് താഴെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. ജി. വേണു ഗോപാലും ഇരുവരുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

മമ്മൂട്ടി നായകനായ ബസൂക്കയില്‍ സ്‌നേഹ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ദ് ട്രെയ്ന്‍ എന്ന ചിത്രത്തിലാണ് അരവിന്ദ് വേണുഗോപാല്‍ ആദ്യമായി പാടുന്നത്. സണ്‍ഡേ ഹോളിഡേ, ലൂക്ക, ഹൃദയം , മധുര മനോഹര മോഹം തുടങ്ങി നിരവധി ചിത്രങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്. മണ്‍സൂണ്‍ രാഗ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.

Ads by Google
Tuesday 16 Dec 2025 01.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW