-->
പ്രായമേദമന്യേ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഇന്‍സ്റ്റന്റ് നൂഡില്‍സ് ബ്രാന്‍ഡാണ് മാഗി. വളരെ എളുപ്പത്തിലും രുചിയിലും അഞ്ച് മിനിട്ടില്‍ തന്നെ തയ്യാറാക്കാം എന്നതാണ് ഇതിന്റെ ജനപ്രീതി കൂട്ടുന്നത്. ഇപ്പോഴിതാ ഒരു 'മാഗി കാളി'ന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വെള്ളത്തില്‍ കലര്‍ത്തിയാല്‍ ഉടന്‍ നൂഡില്‍സായി മാറുന്ന കാപഌണ് വീഡിയോയില്‍ ഉള്ളത്. വീഡിയോയ്ക്ക് ഇതിനോടകം 40 മില്യണ്‍ വ്യൂസാണ് ലഭിച്ചത്. യുവാവ് തന്റെ കൈയിലെ മാഗി എന്ന് എഴുതിയിരിക്കുന്ന ഒരു മഞ്ഞ നിറത്തിലുള്‌ല കാഡ്യൂള്‍ കാണിക്കുന്നതും അത് തിളച്ച വെള്‌ലത്തില്‍ ഇടുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ അത് നൂഡില്‍സായി മാറുന്നു. ഇത് കൊതിയോടെ യുവാവ് കഴിക്കുന്നതും വീഡിയോയില്‍ ഉണ്ട്.
വീഡിയോ വൈറലായതിന് പിന്നാലെ കമ്പനി അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തി. 'ദയവായി ഏപ്രില്‍ ഫൂള്‍ മറ്റ് മാസങ്ങളില്‍ ആഘോഷിക്കരുത്' എന്നാണ് അധികൃതര്‍ പറഞ്ഞത്. വീഡിയോയ്ക്ക് താഴെ 'മാഗി ഇന്ത്യ'യുടെ ഔദ്യോഗിക പേജില്‍ നിന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഇത് ഒരു എഐ വീഡിയോയാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.