Thursday, March 12, 2026 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 08.46 AM

25 ലക്ഷത്തിന്റെ ആഡംബര ബാഗ് മറന്നുവച്ചു, തിരികെ എത്തിയപ്പോള്‍ കണ്ടത്: ഇത് ദുബായില്‍ മാത്രം സംഭവിക്കുന്നതെന്ന് യുവതി

woman, luxury, bag, missing, dubai

വിലപിടിപ്പുള്ള സാധനങ്ങള്‍ കളഞ്ഞുപോയാല്‍ അത് തിരികെ കിട്ടുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ഇപ്പോഴിതാ ദുബായില്‍ നിന്നും ഒരു യുവതി ഷെയര്‍ ചെയ്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് അവര്‍ തന്റെ ലക്ഷ്വറി ബിര്‍കിന്‍ ഹാന്‍ഡ്ബാഗ് ഒരു പൊതുസ്ഥലത്ത് വച്ചുപോകുന്നതും, പിന്നീട് തിരിച്ചെത്തിയപ്പോള്‍ അത് കൃത്യമായി എവിടെ വെച്ചോ അവിടെ തന്നെയിരിക്കുന്നതായി കണ്ടെത്തുന്നതുമാണ്. അലിഷ ഹമിറാനി എന്ന യുവതിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

വീഡിയോയില്‍, ബര്‍ ദുബൈയിലേക്കും തിരിച്ചും ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ തന്റെ 100,000 ദിര്‍ഹം വിലയുള്ള ബിര്‍കിന്‍ ബാഗ് ഗോള്‍ഡ് സൂക്ക് ഏരിയയില്‍ വച്ചുപോന്നതായി ഹമിറാനി പറയുന്നത് കാണാം. പരീക്ഷണാര്‍ത്ഥമാണ് യുവതി അത് ചെയ്തിരിക്കുന്നത്. ഇതേക്കുറിച്ച് അവര്‍ വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്, 'ഞാന്‍ എന്റെ 100,000 ദിര്‍ഹം വിലയുള്ള ബിര്‍കിന്‍ ബാഗ് ഇവിടെ തന്നെ വയ്ക്കാന്‍ പോവുകയാണ്. ഗോള്‍ഡ് സൂക്കില്‍ നിന്ന് ബര്‍ ദുബൈ വരെ അബ്രയില്‍ യാത്ര ചെയ്ത് തിരികെ വന്ന ശേഷം എന്റെ ബാഗ് ഇപ്പോഴും ഇവിടെയുണ്ടോ എന്ന് നമുക്ക് നോക്കാം' .

എന്നാല്‍, ബോട്ടില്‍ യാത്ര ചെയ്യുമ്പോഴെല്ലാം താന്‍ ആകെ പരിഭ്രാന്തയായിരുന്നു, തന്റെ ബാഗ് ഗോള്‍ഡ് സൂക്കില്‍ തന്നെ ഉണ്ടാകുമോ എന്ന് താന്‍ സംശയിച്ചിരുന്നതായും യുവതി പറയുന്നു. നേരത്തെ ഇതുപോലെ ഒരു പരീക്ഷണം നടത്തിയിരുന്നതായും അതിന് ഭര്‍ത്താവില്‍ നിന്നുണ്ടായ പ്രതികരണത്തെ കുറിച്ചും യുവതി പറയുന്നുണ്ട്. എന്നാല്‍, തിരികെ വരുമ്പോഴും ബാഗ് ആരും എടുക്കാതെ അവിടെ തന്നെ ഇരിക്കുന്നതായി വീഡിയോയില്‍ കാണാം. തന്റെ ആഡംബര ബാഗ് ആരും എടുത്തില്ല എന്നും അത് വച്ച അതേ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു എന്നും ഹമിറാനി പറയുന്നു. ഇത് ദുബായില്‍ മാത്രം കാണാന്‍ സാധിക്കുന്ന കാര്യമാണ് എന്നും യുവതി പറയുന്നുണ്ട്.

Ads by Google
Tuesday 16 Dec 2025 08.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW