-->
പത്തനംതിട്ട: ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില പെട്ട് നാലു പേര്‍ക്ക് പരിക്ക്. ബസ് കാലിലേക്ക് വീണ് ഒരാളുടെ കാല്‍ അറ്റുപോയി. 49 പേരുമായി സഞ്ചരിച്ച ബസ് വടശ്ശേരിക്കരയില്‍ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. 49 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ നാലുപേരെ റാന്നിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ കൊല്ലം നിലമേലില്‍ ഉണ്ടായ മറ്റൊരു സംഭവത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. അയ്യപ്പന്മാര്‍ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളാണ് മരണമടഞ്ഞത്.
പൂജപ്പുര പുന്നക്കാമുകള്‍ സ്വദേശികളായ ബിച്ചു ചന്ദ്രന്‍ (38), സതീഷ് (45) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഏഴു വയസ്സുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണ്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.