Saturday, March 14, 2026 Last Updated 52 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.36 PM

ഐ.പി.എല്ലിന്‌ ചെക്ക്‌ വയ്‌ക്കാന്‍ പി.എസ്‌.എല്‍.

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു സമാന്തരമായി പാകിസ്‌താന്‍ സൂപ്പര്‍ ലീഗ്‌ സംഘടിപ്പിക്കാന്‍ നീക്കം. അടുത്ത വര്‍ഷം മാര്‍ച്ച്‌ 26 മുതല്‍ മേയ്‌ മൂന്ന്‌ വരെ പി.എസ്‌.എല്‍. നടത്തുമെന്ന്‌ പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി ന്യൂയോര്‍ക്കില്‍ നടന്ന റോഡ്‌ ഷോയില്‍ പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 15 മുതല്‍ മേയ്‌ 31 വരെയാണ്‌ ഐ.പി.എല്‍. മത്സരങ്ങള്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ്‌ ഇരു ലീഗുകളും ഒരേ സമയത്തു നടത്തുന്നത്‌.
ഐ.പി.എല്‍. താര ലേലത്തില്‍നിന്ന്‌ ഒഴിവാക്കുന്ന വിദേശ താരങ്ങളെ ചൂണ്ടുകയാണു പി.സി.ബിയുടെ ലക്ഷ്യം. ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഫാഫ്‌ ഡു പ്ലെസിസ്‌, ഇംഗ്ലണ്ടിന്റെ മൊയീന്‍ അലി തുടങ്ങിയവര്‍ ഐ.പി.എല്‍. വിട്ട്‌ പി.എസ്‌.എല്ലില്‍ കളിക്കുമെന്നു വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ ഐ.പി.എല്‍. താര ലേലത്തില്‍ ആരും വാങ്ങാതിരുന്ന ഓസ്‌ട്രേലിയയുടെ മുന്‍ താരം ഡേവിഡ്‌ വാര്‍ണര്‍ പി.എസ്‌.എല്‍. ടീം കറാച്ചി കിങ്‌സിന്റെ നായകനായിരുന്നു.

Ads by Google
Monday 15 Dec 2025 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW