-->
അബുദാബി: ആകെ 359 താരങ്ങളാണ് 77 സ്ലോട്ടുകള്‍ക്കായി ഇന്നത്തെ ഐ.പി.എല്‍. മിനി താര ലേലത്തിനെത്തുക. പരമാവധി 31 വിദേശ താരങ്ങള്‍ക്കാണ് അവസരം. കാമറൂണ്‍ ഗ്രീന്‍, ഡേവിഡ് മില്ലര്‍, പൃഥി ഷാ, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവരാണു ലേലത്തിലെ പ്രധാന ആകര്‍ഷണം.
ബാറ്റര്‍മാര്‍, ബൗളര്‍മാര്‍, ഓള്‍ റൗണ്ടര്‍മാര്‍, വിക്കറ്റ് കീപ്പര്‍മാര്‍ എന്നിങ്ങനെയും രാജ്യാന്തര, ആഭ്യന്തര താരങ്ങനെയും സെറ്റാക്കിയാണു താര ലേലം. ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിനെ റാഞ്ചാന്‍ ഫ്രാഞ്ചൈസികള്‍ മത്സരിക്കുമെന്നുറപ്പ്. കൊല്‍ക്കത്തയും സൂപ്പര്‍ കിങ്‌സും നേരത്തെ തന്നെ ഗ്രീനിനെ നോട്ടമിട്ടിരുന്നു. പവര്‍ ഹിറ്ററായ ഗ്രീന്‍ വിശ്വസ്‌തനായ പേസറുമാണ്‌്.
ഇന്നലെ നടന്ന മോക്ക്‌് ലേലത്തില്‍ ഗ്രീനിനെ കൊല്‍ക്കത്ത 30.5 കോടി രൂപയ്‌ക്കു സ്വന്തമാക്കിയിരുന്നു. ലേലത്തിലെ പ്രത്യേക നിയമ പ്രകാരം വിദേശ താരങ്ങളുടെ പരമാവധി വില 18 കോടി രൂപയാണ്. അതില്‍ കൂടിയാല്‍ തുടര്‍ന്നു വരുന്ന തുക ബി.സി.സി.ഐയുടെ കളിക്കാരുടെ വെല്‍ഫെയര്‍ ഫണ്ടിലേക്കു പോകും.
ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണും സാധ്യതയുള്ള താരമാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, കൊല്‍ക്കത്ത തുടങ്ങിയവര്‍ മികച്ച ഫിനിഷറാണ് ലിവിങ്‌സ്റ്റണിനു പിന്നാലെയാണ്.
ലസിത് മലിംഗയെപ്പോലെ സ്ലിങ് ആം ആക്ഷന്റെ ഉടമയായ ശ്രീലങ്കയുടെ മതീഷ പതിരണ ഡെത്ത് ഓവര്‍ സ്‌പെഷലിസ്‌റ്റാണ്. സൂപ്പര്‍ കിങ്‌സ് ഒഴിവാക്കിയെങ്കിലും താരത്തെ കുറഞ്ഞ വിലയ്‌ക്കു തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ്‌്.
ലെഗ് സ്‌പിന്നറായ രവി ബിഷ്‌ണോയി ട്വന്റി20 ക്രിക്കറ്റിന് അനുയോജ്യനാണ്. ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ ആര്‍.സി.ബിയും ലഖ്‌നൗവും നോക്കി വച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കും കോടികള്‍ സ്വന്തമാക്കാനിടയുണ്ട്.