-->
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ ഇന്നു നടക്കുന്ന മിനി താര ലേലത്തിനായി അഭിമന്യു ഈശ്വരന്റെ പേരും ഉള്‍പ്പെടുത്തി. 350 താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ അഭിമന്യു ഈശ്വരനുണ്ടായിരുന്നില്ല. ഒരു ഫ്രാഞ്ചൈസിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് അവസാന നിമിഷം ലേലത്തില്‍ ഇടം നേടിയത്.
ലേലത്തിനായി 30 ലക്ഷം രൂപ അടിസ്‌ഥാന വിലയിലാണ് അഭിമന്യു ഈശ്വരന്‍ രജിസ്‌റ്റര്‍ ചെയ്‌തത്. ഇന്ത്യന്‍ ടെസ്‌റ്റ് ടീമിന്റെ ഭാഗമാണെങ്കിലും ഐ.പി.എല്ലില്‍ ഇതുവരെ കളിച്ചിട്ടില്ല. സയിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ ഈശ്വരന്‍ കാഴ്‌ചവച്ച പ്രകടനമാണ് ശ്രദ്ധയാകര്‍ഷിച്ചത്. ഏഴ് ഇന്നിങ്‌്സുകളിലായി 44.33 ശരാശരി നേടില താരം 152 സ്‌ട്രൈക്ക് റേറ്റില്‍ 266 റണ്ണെടുത്തു.
ബംഗാളിന്റെ ടോപ് സ്‌കോററുമായി. പഞ്ചാബിനെതിരേ 66 പന്തില്‍ 130 റണ്ണുമായി നിന്നതാണു മികച്ച പ്രകടനം. ട്വന്റി20 യില്‍ 41 മത്സരങ്ങളിലായി രണ്ട് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 38.81 ശരാശരിയില്‍ 1,242 റണ്ണെടുത്തു.