-->
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റാനുള്ള നീക്കത്തെ വിമര്‍ശിച്ച് ശശി തരൂര്‍ എം.പി. 'ഗ്രാമ സ്വരാജിന്റെ ആശയവും രാമരാജ്യത്തിന്റെ ആശയവും ഒരിക്കലും പരസ്‌പരം മത്സരിക്കുന്ന ശക്‌തികളായിരുന്നില്ല;അവ ഗാന്ധിജിയുടെ ബോധമണ്ഡലത്തിലെ ഇരട്ട തൂണുകളായിരുന്നു. ഗ്രാമീണ ദരിദ്രര്‍ക്കായുള്ള പദ്ധതിയില്‍നിന്നും മഹാത്‌മയുടെ പേര്‍ മാറ്റുന്നത് ഈ ആഴത്തിലുള്ള സഹജീവനം അവഗണിക്കുന്നതാണ്. 'രാമന്‍' എന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന ശ്വാസം;നമുക്ക് അദ്ദേഹത്തിന്റെ പൈതൃകത്തെ അപമാനിക്കാതിരിക്കാം' - ശശി തരൂര്‍ പറഞ്ഞു. 'മഹാത്‌മയുടെ പേര്‍ മാറ്റുന്നതിനെയാണ് ഞാന്‍ എതിര്‍ക്കുന്നതെന്ന് വ്യക്‌തമായി മനസിലാക്കാം'- എക്‌സില്‍ ഒരാളുടെ കമന്‍ഡിന് അദ്ദേഹം മറുപടി നല്‍കി.