Thursday, March 12, 2026 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.33 PM

രാം വിലാസ്‌ വേദാന്തി അന്തരിച്ചു

ന്യൂഡല്‍ഹി: രാമജന്മഭൂമി പ്രസ്‌ഥാനത്തിന്റെ നേതാവും ബി.ജെ.പി. മുന്‍ എം.പിയുമായ രാം വിലാസ്‌ വേദാന്തി (67) അന്തരിച്ചു. മധ്യപ്രദേശിലെ രേവയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ ഞായറാഴ്‌ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എയര്‍ ആംബുലന്‍സ്‌ വഴി ഭോപ്പാല്‍ എയിംസിലേക്കു മാറ്റാന്‍ ശ്രമിച്ചെങ്കിലും മോശം കാലാവസ്‌ഥ മൂലം നടന്നില്ല.
ശ്രീരാമ ജന്മഭൂമി ട്രസ്‌റ്റിന്റെ എക്‌സിക്യൂട്ടീവ്‌ പ്രസിഡന്റ്‌ ആയിരുന്നു രാം വിലാസ്‌ വേദാന്തി. ഉത്തര്‍പ്രദേശിലെ പ്രതാപ്‌ഗാഹില്‍നിന്നും മച്ചാലി ഷഹറില്‍ നിന്നും രണ്ടു തവണ ലോക്‌സഭയിലെത്തി. അന്ത്യകര്‍മങ്ങള്‍ അയോധ്യയില്‍ നടത്തുമെന്നു ശിഷ്യനായ ഛോട്ടേ ദാസ്‌ മഹാരാജ്‌ അറിയിച്ചു.

Ads by Google
Monday 15 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW