Thursday, March 12, 2026 Last Updated 5 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.33 PM

മോദിക്കെതിരായ കോണ്‍ഗ്രസ്‌ മുദ്രാവാക്യം: രാജ്യസഭ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: ഞായറാഴ്‌ച ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ്‌ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നു കാട്ടി ട്രഷറി ബെഞ്ചുകളില്‍ ഒച്ചപ്പാട്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ 12 മണി വരെ രാജ്യസഭ നടപടികള്‍ നിര്‍ത്തിവച്ചു.
ഉപരിസഭയില്‍ രേഖകള്‍ സമര്‍പ്പിച്ചയുടനെ, സഭാ നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി നഡ്‌ഡ കോണ്‍ഗ്രസിന്റെ മുദ്രാവാക്യങ്ങളെ അപലപിച്ചു, അവ പാര്‍ട്ടിയുടെ ചിന്തയെ പ്രതിഫലിപ്പിക്കുന്നുവെന്ന്‌ നഡ്‌ഡ വിമര്‍ശിച്ചു.
വേദനയോടെ പറയട്ടെ, ഇന്നലെ കോണ്‍ഗ്രസ്‌ പാര്‍ട്ടി റാലിയില്‍ 'മോദി തേരി കബര്‍ ഖുദേഗി, ആജ്‌ നഹി തോ കല്‍ ഖുദേഗി' (മോദിയുടെ ശവക്കുഴി കുഴിക്കും. ഇന്നല്ലെങ്കില്‍ നാളെ) എന്ന്‌ മുദ്രാവാക്യം മുഴക്കിയ കാര്യം ഞാന്‍ സഭയ്‌ക്കു മുന്നില്‍ പങ്കുവയ്‌ക്കുന്നു. ഈ മുദ്രാവാക്യങ്ങളെ അപലപിക്കുന്നു. പ്രതിപക്ഷ നേതാവ്‌ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ സോണിയ ഗാന്ധിയും രാജ്യത്തോട്‌ മാപ്പ്‌ പറയണമെന്നും നഡ്‌ഡ പറഞ്ഞു. കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തില്‍ തരംതാഴ്‌ന്ന നിലയിലായി. ഇത്‌ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നും നഡ്‌ഡ കൂട്ടിച്ചേര്‍ത്തു. ഈ പരാമര്‍ശങ്ങള്‍ സഭയില്‍ വലിയ ഒച്ചപ്പാടിനു വഴിമാറി. ഇതോടെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ്‌ ഉച്ചയ്‌ക്ക്‌ 12 മണി വരെ സഭാനടപടികള്‍ നിര്‍ത്തിവയ്‌ക്കുകയായിരുന്നു.

Ads by Google
Monday 15 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW