Thursday, March 12, 2026 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.33 PM

ബി.എം.സി. തെരഞ്ഞെടുപ്പ്‌ ജനുവരി 15ന്‌

മുംബൈ: മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്‌ ജനുവരി 15നു നടക്കും. 2022 ല്‍ കാലാവധി പൂര്‍ത്തിയാക്കിയ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 32 ജില്ലാ പരിഷത്തുകള്‍, 336 പഞ്ചായത്ത്‌ സമിതികള്‍ എന്നിവിടങ്ങളിലേക്കാണു തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. വോട്ടെണ്ണല്‍ തൊട്ടടുത്ത ദിവസമായിരിക്കും.
മുമ്പ്‌ ശിവസേനയുടെ നിയന്ത്രണത്തിലായിരുന്ന ബി.എം.സി. ഇപ്പോള്‍ കടുത്ത മത്സരമാണു നടക്കുന്നത്‌. രാജ്യത്തെ ഏറ്റവും വലുതും ഏഷ്യയിലെ ഏറ്റവും സമ്പന്നവുമായ കോര്‍പ്പറേഷനുകളില്‍ ഒന്നാണ്‌ ബി.എം.സി. അതിന്റെ വാര്‍ഷിക ബജറ്റ്‌ പല ചെറിയ സംസ്‌ഥാനങ്ങളുടെയും വാര്‍ഷിക ബജറ്റിനേക്കാള്‍ കൂടുതലാണ്‌.
ബി.ജെ.പിയുടെ സഹായത്തോടെ ബി.എം.സി. പിടിക്കാനുള്ള തീവ്രശ്രമത്തിലാണു ഏക്‌നാഥ്‌ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗം. ഉദ്ധവ്‌ താക്കറെ നേതൃത്വം നല്‍കുന്ന ശിവസേനയും രാജ്‌ താക്കറെയുടെ എം.എന്‍.എസും വരുന്ന തെരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കാനാണു സാധ്യത. കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ്‌ ഫലം നിര്‍ണായകമാണ്‌.
സംസ്‌ഥാനത്തെ 264 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും നഗര്‍ പഞ്ചായത്തുകളിലേക്കുമുള്ള വോട്ടെടുപ്പ്‌ ഈ മാസം രണ്ടിനു നടന്നു. ഈ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ 21നു പ്രഖ്യാപിക്കും. 24 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും നഗര്‍ പഞ്ചായത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചിരുന്നു, പുതിയ വോട്ടെടുപ്പ്‌ തീയതി ഈ മാസം 20നു നിശ്‌ചയിച്ചിട്ടുണ്ട്‌. ഇവയുടെ ഫലങ്ങളും 21നു പ്രഖ്യാപിക്കും.

Ads by Google
Monday 15 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW