Thursday, March 12, 2026 Last Updated 47 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.33 PM

ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ്‌;61 വിമാനങ്ങള്‍ റദ്ദാക്കി,400 എണ്ണം വൈകി

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞും പുകമഞ്ഞും ദൃശ്യപരത തടസപ്പെടുത്തിയതോടെ ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ ഇന്നലെ രാവിലെ തടസ്സപ്പെട്ടു. 61 വിമാനങ്ങള്‍ റദ്ദാക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ 400 ലധികം വിമാനങ്ങള്‍ വൈകി.
ദേശീയ തലസ്‌ഥാനത്ത്‌ ഈ സീസണില്‍ ഇതാദ്യമാണ്‌ ഇത്രയധികം മൂടല്‍മഞ്ഞ്‌. പുലര്‍ച്ചെ ദൃശ്യപരത തീരെ കുറഞ്ഞു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്‌ വിമാനക്കമ്പനികള്‍ പ്രവര്‍ത്തനം മന്ദഗതിയിലാക്കി. മൂന്ന്‌ ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിലുള്ള ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി മുംബൈയില്‍നിന്ന്‌ ഇന്നലെ രാവിലെ ദേശീയ തലസ്‌ഥാനത്ത്‌ എത്തേണ്ടതായിരുന്നു. മൂടല്‍മഞ്ഞ്‌ കാരണം മെസിയുടെ ചാര്‍ട്ടര്‍ വിമാനവും വൈകി. പൈലറ്റുമാരും ഗ്രൗണ്ട്‌ സ്‌റ്റാഫും ലോ വിസിബിലിറ്റി നടപടിക്രമങ്ങള്‍ പാലിച്ചതിനാല്‍ നിരവധി പുറപ്പെടലുകള്‍ വൈകി. കനത്ത മൂടല്‍മഞ്ഞ്‌ റണ്‍വേ മറച്ചത്‌ ടേക്ക്‌ ഓഫുകളെയും ലാന്‍ഡിങ്ങുകളെയും ഒരുപോലെ ബാധിച്ചു. ഇതോടെ ടെര്‍മിനലുകളില്‍ വന്‍ തിരക്കായി. വിമാനക്കമ്പനികള്‍ ഷെഡ്യൂളുകള്‍ പുനക്രമീകരിച്ചു.
ഡല്‍ഹിയിലെ കുറഞ്ഞ ദൃശ്യപരതയും മൂടല്‍മഞ്ഞും വിമാന ഷെഡ്യൂളുകളെ ബാധിച്ചതായി ഇന്‍ഡിഗോ എയര്‍ലൈന്‍ എക്‌സില്‍ വെളിപ്പെടുത്തി. വെബ്‌സൈറ്റ്‌ അല്ലെങ്കില്‍ ആപ്പ്‌ വഴി ഫൈ്ലറ്റ്‌ സ്‌റ്റാറ്റസ്‌ അപ്‌ഡേറ്റ്‌ നോക്കാനും എയര്‍ലൈന്‍ അഭ്യര്‍ഥിച്ചു.

Ads by Google
Monday 15 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW