Tuesday, March 10, 2026 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 12.48 PM

ഈ മാസം അള്‍ട്രോസ് വാങ്ങുമ്പോള്‍ 1.85 ലക്ഷം രൂപ വരെ ലാഭിക്കാം ; ഇപ്പോള്‍ തന്നെ ഷോറൂമിലേക്ക് വിട്ടോളൂ

on

2025 ഡിസംബറില്‍ ടാറ്റാ മോട്ടോഴ്‌സ് അള്‍ട്രോസിന്റെ എല്ലാ വേരിയന്റുകള്‍ക്കും ആകര്‍ഷകമായ കിഴിവുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഈ മാസം അള്‍ട്രോസ് വാങ്ങുമ്പോള്‍ 1.85 ലക്ഷം രൂപ വരെ ലാഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ടാറ്റാ അള്‍ട്രോസിന്റെ എല്ലാ വേരിയന്റുകള്‍ക്കും ഒരു ലക്ഷം രൂപയുടെ കണ്‍സ്യുമര്‍ ഓഫറിനൊപ്പം 50,000 രൂപയുടെ എക്സ്ചേഞ്ച്/സ്‌ക്രാപ്പേജ് ആനുകൂല്യവും ലഭിക്കുന്നുണ്ട്. ഇത് മൊത്തം 1.50 ലക്ഷം രൂപയുടെ ഓഫറാണ്. അതേസമയം, അള്‍ട്രോസ് റേസര്‍ മോഡലില്‍ 1.35 ലക്ഷം രൂപയുടെ കണ്‍സ്യുമര്‍ കിഴിവും 50,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഉള്‍പ്പെടെ 1.85 ലക്ഷം രൂപ വരെ ലാഭിക്കാന്‍ സാധിക്കുന്നുണ്ട്. ഈ ഓഫറുകള്‍ പരിമിത കാലയളവിലേക്ക് മാത്രമുള്ളതും, വേരിയന്റുകള്‍ക്കും ഡീലര്‍ഷിപ്പുകള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടാവുന്നതുമാണ്.

ടാറ്റാ അള്‍ട്രോസിന്റെ എക്‌സ്-ഷോറൂം വില 6.30 ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയാണ്. ഡിസംബറിലെ ഓഫറുകള്‍ പരിശോധിച്ചാല്‍ അടിസ്ഥാന മോഡലായ സ്മാര്‍ട്ട് 1.2L പെട്രോള്‍ വേരിയന്റ് 7 ലക്ഷം രൂപയില്‍ താഴെ വിലയ്ക്ക് സ്വന്തമാക്കാവുന്നതാണ്. സ്മാര്‍ട്ട് പെട്രോളിന് 6.30 ലക്ഷം, പ്രീമിയം ഡീസലിന് 9.50 ലക്ഷം, അള്‍ട്രോസ് റേസറിന് 9.50 ലക്ഷം എന്നിങ്ങനെയാണ് ഈ മോഡലുകളുടെ എക്‌സ്-ഷോറൂം വില. ഓരോ ഡ്രൈവിംഗ് സ്‌റ്റൈലിനും അനുയോജ്യമായ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ ടാറ്റാ അള്‍ട്രോസില്‍ ലഭ്യമാണ്. 1.2L റെവോട്രോണ്‍ പെട്രോള്‍, 1.5L ഡീസല്‍, 1.2L സിഎന്‍ജി എന്നിവയാണവ.

1.2L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ (86 PS / 113 Nm) MT, AMT, DCT ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്. 1.2L ടര്‍ബോ പെട്രോള്‍ (120 PS / 170 Nm) MT, DCT ഓപ്ഷനുകളിലും ലഭിക്കും. 1.5L ടര്‍ബോ ഡീസല്‍ എഞ്ചിന്‍ (90 PS / 200 Nm) 5-സ്പീഡ് MT ലും, 1.2L പെട്രോള്‍-സിഎന്‍ജി (73 PS) 5-സ്പീഡ് MT ലും ലഭ്യമാണ്. അള്‍ട്രോസ് റേസറില്‍ 6-സ്പീഡ് MT/DCT തിരഞ്ഞെടുക്കാം. മൈലേജിന്റെ കാര്യത്തില്‍ അള്‍ട്രോസ് എതിരാളികളെ കടത്തിവെട്ടുന്നുണ്ട്. പെട്രോള്‍ വേരിയന്റ് 19-23.6 kmpl (MT/AMT), ഡീസല്‍ വേരിയന്റ് 23.64 kmpl, സിഎന്‍ജി വേരിയന്റ് 26.2 km/kg വരെ മൈലേജ് നല്‍കുന്നു. യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ നഗരത്തില്‍ 18-20 kmpl മൈലേജും ഹൈവേയില്‍ 22-24 kmpl മൈലേജും ഇന്ധനക്ഷമത ലഭിച്ചേക്കാം.

ഫീച്ചറുകളിലേക്ക് നോക്കിയാല്‍ ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഡിആര്‍എല്‍, വയര്‍ലെസ് ചാര്‍ജിംഗ്, 360-ഡിഗ്രി ക്യാമറ തുടങ്ങിയ നിരവധി സവിശേഷതകള്‍ അള്‍ട്രോസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്ലോബല്‍ എന്‍സിഎപിയിലും ഭാരത് എന്‍സിഎപിയിലും 5-സ്റ്റാര്‍ റേറ്റിംഗ് ഈ കാറിന് ലഭിച്ചിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസ് സഹിതം ഇബിഡി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് പോലുള്ള സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW