Saturday, March 14, 2026 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 12.45 PM

ജനുവരി മുതല്‍ വാഹനങ്ങളുടെ വില ഉയര്‍ത്തുമെന്ന പ്രഖ്യാപനവുമായി മെര്‍സിഡീസ് ബെന്‍സ്

on

ലക്ഷ്വറി വാഹന വിപണിയില്‍ മുന്‍നിര സ്ഥാനക്കാരായ മെര്‍സിഡീസ് ബെന്‍സ് ഇപ്പോള്‍ ഒരു പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ്. 2026 ജനുവരി മുതല്‍ തങ്ങളുടെ വാഹനങ്ങളുടെ വില ഉയര്‍ത്തുമെന്നാണ് കമ്പനി അറിയിച്ചിരിയ്ക്കുന്നത്. ഇതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് ഉള്‍പ്പെടെയുള്ള മോഡലുകളുടെ എക്സ്‌ഷോറൂം വിലയില്‍ ചെറിയ വര്‍ധനവ് ഉണ്ടാകും. ആഗോള സാമ്പത്തിക സാഹചര്യങ്ങളും ചെലവ് വര്‍ധനവുകളും പശ്ചാത്തലമാക്കിയാണ് ബ്രാന്‍ഡ് ഇങ്ങനെയൊരു തീരുമാനത്തിന് മുതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഡലുകള്‍ക്കനുസരിച്ച് വില വര്‍ധനവുകളുടെ തോത് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ഏറ്റവും കൂടുതല്‍ ബാധിക്കുക പൂര്‍ണ്ണമായി ഇറക്കുമതി ചെയ്യുന്ന CBU മോഡലുകളെയായിരിക്കും. വിദേശത്ത് പൂര്‍ണ്ണമായി നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ വാഹനങ്ങളുടെ യൂറോ രൂപയില്‍ ഉണ്ടാകുന്ന മാറ്റവും ഉയര്‍ന്ന ഇറക്കുമതി ചെലവും കാരണമാണ് അവയ്ക്ക് കൂടുതല്‍ വില വര്‍ധനവ് വരുന്നത്. മാത്രവുമല്ല ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുന്ന കാറുകളുടെയും വില വര്‍ധിക്കും. എന്നാല്‍ CBU മോഡലുകളെ അപേക്ഷിച്ച് ഇത് കുറവായിരിക്കാനാണ് സാധ്യത. നിലവില്‍ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയുടെ പൂനെ പ്ലാന്റില്‍ A-ക്ലാസ് ലിമോസിന്‍, GLA, C-ക്ലാസ്, GLC, E-ക്ലാസ് LWB, GLE, S-ക്ലാസ്, GLS, മെയ്ബാക്ക് S 580, EQS 580 സെഡാന്‍ അതോടൊപ്പം EQS എസ്യുവി 450 എന്നീ പ്രധാന മോഡലുകള്‍ അസംബിള്‍ ചെയ്യുന്നു. ഇവയില്‍ ലോക്കല്‍ അസംബ്ലി ഉള്ളതിനാല്‍ ഇറക്കുമതി ചെലവുകളുടെ ആഘാതം ഭാഗികമായി നിയന്ത്രിക്കാന്‍ സാധിക്കും.

വില കയറ്റത്തെ കുറിച്ച് കമ്പനിയുടെ എംഡിയും സിഇഒയുമായ സന്തോഷ് അയ്യര്‍ ഇങ്ങനെയാണ് വിശദീകരിച്ചത്. ഈ വര്‍ഷം പ്രതീക്ഷിച്ചതിലും കൂടുതല്‍ നീണ്ടുനിന്ന യൂറോ രൂപ വിനിമയ പ്രതിസന്ധി കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലുടനീളം വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചു. ഇന്ത്യയില്‍ പ്രാദേശികമായി അസംബ്ലി ചെയ്യുന്നതിന് ആവശ്യമായ ഇറക്കുമതി ഘടകങ്ങള്‍ മുതല്‍ പൂര്‍ണ്ണമായി ഇറക്കുമതി ചെയ്യുന്ന യൂണിറ്റുകള്‍ വരെ എല്ലാം ഈ വെല്ലുവിളിയുടെ പ്രത്യാഘാതം നേരിട്ടു. അതുപോലെ അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ച്ചയും അതിനോടൊപ്പം ഗതാഗത ചെലവുകളും ചേരുന്നതോടെ കമ്പനിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തന ചെലവുകളില്‍ ഗണ്യമായ സാമ്പത്തിക ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇവയെല്ലാമാണ് 2026 ജനുവരിയില്‍ ഉണ്ടാകുന്ന 2 ശതമാനം വില കയറ്റത്തിന് കാരണമായത്. സിഇഒയുടെ ഈ വിശദീകരണം ഉപഭോക്താക്കള്‍ക്ക് വര്‍ധനവിന് പിന്നിലുള്ള കാരണം വ്യക്തമായി മനസ്സിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. മാത്രവുമല്ല ഇതിനോടൊപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തുടര്‍ച്ചയായി റിപ്പോ നിരക്ക് കുറച്ചതിനെ കുറിച്ചും അദ്ദേഹം പ്രശംസിച്ചു.

ഈ നീക്കം ബ്രാന്‍ഡിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ (MBFS) കുറഞ്ഞ പലിശ നിരക്കിലുള്ള ലോണ്‍, ആകര്‍ഷകമായ EMI പദ്ധതികള്‍, ഫ്‌ലെക്‌സിബിള്‍ ഫിനാന്‍സ് ഓപ്ഷനുകള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സഹായിക്കുന്നുവെന്നും കൂട്ടിചേര്‍ത്തു. ഇതിലൂടെ 2026-ല്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത വലിയ തോതില്‍ കുറയ്ക്കാന്‍ കഴിയുമെന്നും അയ്യര്‍ വ്യക്തമാക്കി. നിലവില്‍ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയിലെ മൊത്തം വില്‍പ്പനയുടെ ഏകദേശം 50 ശതമാനവും MBFS വഴിയാണ് നടക്കുന്നത്. കൂടാതെ കമ്പനി കാറുകള്‍ വാങ്ങുന്നവരില്‍ ഏകദേശം 80 ശതമാനം പേരും ബാങ്ക് അല്ലെങ്കില്‍ കമ്പനി നല്‍കുന്ന ധനസഹായം ആശ്രയിച്ചാണ് വാഹനം സ്വന്തമാക്കുന്നത്. അതിനാല്‍ പലിശ നിരക്ക് കുറയുന്നതിന്റെ ഗുണം നേരിട്ട് EMI-കളില്‍ പ്രതിഫലിക്കുമെന്നും വില വര്‍ധനവ് ഉണ്ടായാലും കാറിന്റെ മാസതുക ഉപഭോക്താക്കള്‍ക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
TRENDING NOW