Thursday, March 12, 2026 Last Updated 4 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.37 AM

സെക്യൂരിറ്റി ജീവനക്കാരന് യൂട്യൂബില്‍ മൂന്ന് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാര്‍: പോസ്റ്റുമായി ഇന്ത്യന്‍ വംശജനായ യുവാവ്

security, guard, youtube, channel, 3, lakhs

ഇന്ന് വരുമാനം ഉണ്ടാക്കാന്‍ ഏറ്റവും അധികം ആളുകള്‍ ആശ്രയിക്കുന്നത് യൂട്യൂബ് ചാനലുകളെയാണ്. കാരണം സ്വന്തമായി യൂട്യൂബ് ചാനലുകള്‍ ഇല്ലാത്താവര്‍ വളരെ വിരളമാണ്. കൂടുതല്‍ പേരും യൂട്യൂബില്‍ സ്ഥിരമായി വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും സബ്‌സ്‌െ്രെകബര്‍മാരെ നേടുകയും ചെയ്യുന്നവരാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ മൂന്ന് ലക്ഷം സബ്‌സ്‌െ്രെകബര്‍മാരുള്ള ഒരു യൂട്യൂബ് ചാനലുടമയെ കുറിച്ചുള്ള ട്വീറ്റാണ് വൈറലായിരിക്കുന്നത്.

സന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനായ ഹരീഷ് ഉദയകുമാര്‍ എന്ന സ്റ്റാര്‍ട്ടപ്പ് ഉടമയാണ് ട്വീറ്റ് പോസ്റ്റ് ചെയ്തത്. തന്റെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെറെ യൂട്യൂബ് ചാനലിന് മൂന്ന് 1 ലക്ഷത്തിലേറെ സബ്‌സ്‌െ്രെകബര്‍മാരുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സുരക്ഷാ ജീവനക്കാരന്റെ ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചു.

'ഞങ്ങളുടെ സെക്യൂരിറ്റി ഗാര്‍ഡിന് യൂട്യൂബില്‍ 300,000 സബ്‌സ്‌െ്രെകബര്‍മാരുണ്ടെന്ന് ഞാന്‍ ഇന്നാണ് അറിഞ്ഞത്. കോവിഡ് കാലത്ത് 14 വയസുള്ളപ്പോഴാണ് ഇവന്‍ ബംഗാളി സ്‌കിറ്റുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. സംരംഭകനായ ഒരാള്‍. ഞാനെപ്പോഴെങ്കിലും 1ഢളി പരസ്യം ഉണ്ടാക്കുകയാണെങ്കില്‍ 4ത് ഇവനെ വെച്ച് ചെയ്യും. നിങ്ങളും ചെയ്യൂ. അവന്റെ നമ്പര്‍ ഞാന്‍ തരാം.' ഹരീഷ് ഉദയകുമാര്‍ കുറിച്ചു.

നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഹരീഷിന്റെ പോസ്റ്റ് വൈറലായി. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളിട്ടത്. 'എങ്കില്‍ എന്തുകൊണ്ടാണ് ഇവന്‍ ഇപ്പോഴും സെക്യൂരിറ്റി ജീവനക്കാരനായിരിക്കുന്നത്? യൂട്യൂബിലെ കണ്ടന്റുകള്‍ സൗജന്യമാണ്. നിങ്ങളുടെ സബ്‌സ്‌െ്രെകബര്‍മാരുടെ എണ്ണമല്ല നിങ്ങളുടെ മൂല്യം തീരുമാനിക്കുന്നത്. നിലവാരമാണ്.' ഒരാള്‍ കുറിച്ചു. ചാനലിന്റെ ലിങ്ക് പങ്കുവെക്കാനാണ് മറ്റൊരാള്‍ കമന്റിലൂടെ ആവശ്യപ്പെട്ടത്.

Ads by Google
Monday 15 Dec 2025 11.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW