Saturday, March 14, 2026 Last Updated 34 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.04 AM

ക്രിസ്റ്റല്‍ പാലസിനെ മൂന്ന് ഗോളിന് തകര്‍ത്തു ; ഹാളണ്ടിന് ഇരട്ടഗോള്‍, സിറ്റിക്ക് തകര്‍പ്പന്‍ ജയം

uploads/news/2025/12/816063/haland.jpg

ലണ്ടന്‍ : ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍സിറ്റി വിജയതേരോട്ടം തുടരുന്നു. ക്രിസ്റ്റല്‍ പാലസിനെ മൂന്ന് ഗോളിന് തോല്‍പ്പിച്ച് ലീഗില്‍ ഒന്നാമതുള്ള ആഴ്‌സണലുമായുള്ള അകലം രണ്ടു പോയിന്റാക്കി കുറച്ചു. പട്ടികയില്‍ അഞ്ചാമതുള്ള ക്രിസ്റ്റല്‍ പാലസിനെ മൂന്നു ഗോളുകള്‍ക്ക് വീഴ്ത്തിയ മത്സരത്തില്‍ സൂപ്പര്‍താരം എര്‍ലിംഗ് ഹാളണ്ട് ഇരട്ടഗോളുകള്‍ നേടി.

നാല്‍പ്പത്തൊന്നാം മിനിറ്റിലും 89 ാം മിനിറ്റിലുമായിരുന്ന ഹാളണ്ടിന്റെ ഗോള്‍. 69 ാം മിനിറ്റില്‍ ഫില്‍ ഫോഡനും ഗോള്‍ കണ്ടെത്തി. ഇടവേളയ്ക്ക് പിരിയുന്നതിന് നാലു മിനിറ്റ് മുമ്പ് മാത്യൂസ് ന്യൂനസ് നല്‍കിയ ക്രോസ് ഹാളണ്ട് ഹെഡ്ഡറിലൂടെ വലയിലാക്കുകയായിരുന്നു. തൊട്ടു പിന്നാലെ രണ്ടാം പകുതിയില്‍ ഫില്‍ ഫോഡന്‍ മനോഹരമായ ഫിനിഷിംഗിലൂടെ ഗോളിന്റെ എണ്ണം കൂട്ടി. എന്നാല്‍ നേടി, സാവിഞ്ഞോയെ പാലസ് ഗോള്‍കീപ്പര്‍ വീഴ്ത്തിയതിന് ശേഷം ഹാലന്‍ഡ് പെനാല്‍റ്റി സ്പോട്ടില്‍ നിന്ന് മൂന്നാം ലോട്ടും നേടി.

ഈ വിജയത്തോടെ പോയിന്റ് പട്ടികയിലുള്ള ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലുമായുള്ള അകലം രണ്ടുപോയിന്റാക്കി കുറയ്ക്കാനും സിറ്റിക്കായി. ഈ സീസണില്‍ ഡിവിഷനില്‍ 37 ഗോളുകളുമായി ടോപ് സ്‌കോറര്‍മാരായ പെപ് ഗാര്‍ഡിയോളയുടെ ടീം ഇപ്പോള്‍ അവരുടെ അവസാന നാല് ലീഗ് മത്സരങ്ങളില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഗോള്‍ നേടി വിജയിച്ചിട്ടുണ്ട്. അതേസമയം മറുവശത്ത് ക്രിസ്റ്റല്‍ പാലസിന്റെ കാര്യം ദയനീയമാണ്. മാന്‍ സിറ്റിക്കെതിരെ വിജയമില്ലാതെ ഹോം റണ്‍ 11 ആയി നീളുന്നു. ്എന്നിരുന്നാലും ഈ സീസണില്‍ മികച്ച പ്രകടനം നടത്തുന്ന ക്രിസ്റ്റല്‍ പാലസ് പോയിന്റ് പട്ടികയില്‍ ലിവര്‍പൂളിന് മുകളിലും ചെല്‍സിക്ക് തൊട്ടു താഴെയുമായി അഞ്ചാം സ്ഥാനത്തുണ്ട്.

Ads by Google
Monday 15 Dec 2025 11.04 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW