Friday, March 13, 2026 Last Updated 33 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 10.04 AM

കൂര്‍ത്ത നോട്ടം, ഭീമന്‍ തൂവലുകള്‍, ആരും പേടിക്കുന്ന വിചിത്ര രൂപം: ഭീകരനാണ് ഹാര്‍പ്പി!

harpy, eagle

വിചിത്ര രൂപമുള്ള നിരവധി പക്ഷികളെയും മൃഗങ്ങളെയും നാം കണ്ടിട്ടുണ്ടാകും. എന്നാല്‍ ഒറ്റ നോട്ടത്തില്‍ ഒരു പ്രേതമാണോയെന്നു തോന്നിപ്പോകുന്ന പക്ഷിയെ അധികമാരും കണ്ടിട്ടുണ്ടാകില്ല. പറഞ്ഞുവരുന്നത് തലയിലേക്കു കൊമ്പുകള്‍ പോലെ തൂവലുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന രൂപവും, ക്രൗര്യം സ്ഫുരിക്കുന്ന മുഖവും കൂര്‍ത്ത നോട്ടവും ഒരു മനുഷ്യന്റെ കൈപ്പത്തികളുടെ വലുപ്പമുള്ള കാലുകളും ഒരു മനുഷ്യന്റെ നീളത്തേക്കാള്‍ വലിയ ചിറകുവിരിവുമുള്ള ഹാര്‍പ്പിയെകുറിച്ചാണ്.

ആമസോണില്‍ ആവാസ വ്യവസ്ഥ ഉറപ്പിച്ചിരിക്കുന്ന പല സവിശേഷ മൃഗങ്ങളും പക്ഷികളുമുണ്ട്. അക്കൂട്ടത്തിലെ വളരെ പ്രധാനപ്പെട്ട ഒരു പക്ഷിയാണു ഹാര്‍പ്പി കഴുകന്‍. ഹാര്‍പ്പി ആകാശത്തെ പ്രധാന വേട്ടക്കാരാണ്. കുരങ്ങുകള്‍ മുതല്‍ ചെറിയ ജീവികളെ വരെ ഇവ ഇരയാക്കാറുണ്ട്. എന്നാല്‍ ആമസോണിലെ വനനശീകരണം മൂലം ഇവയുടെ ഇരമൃഗങ്ങളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ലോകത്തിലെ കഴുകന്‍മാരില്‍ ഏറ്റവും വലുപ്പമേറിയ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പക്ഷിവംശമാണു ഹാര്‍പ്പി. റോയല്‍ ഹോക്ക് എന്നും ഇവ അറിയപ്പെടുന്നു. ശരീരഭാരം 10 കിലോയോളം വരും. മറ്റുള്ള പക്ഷികളെ അപേക്ഷിച്ച് ശരീരപ്രവര്‍ത്തനങ്ങളുടെ അളവ് വളരെക്കൂടുതലായതിനാല്‍ ഇവയ്ക്ക് ശരിയായ രീതിയിലും അളവിലും ഭക്ഷണം അത്യന്താപേക്ഷിതമാണ്. ഇരകളുടെ ലഭ്യതയില്‍ ഇടിവുണ്ടാകുന്ന പക്ഷം ഇവ വലിയ രീതിയില്‍ ചത്തൊടുങ്ങാറുണ്ട്.

ഹാര്‍പ്പികളുടെ ജനസംഖ്യയില്‍ പകുതിയോളം ഇങ്ങനെ ചത്തൊടുങ്ങിക്കഴിഞ്ഞു. ബാക്കിയുള്ളവ സ്വന്തം ജീവന്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. മധ്യ അമേരിക്ക മുതല്‍ വടക്കന്‍ അര്‍ജന്‌റീന വരെയുള്ള മഴക്കാടുകളില്‍ ഒരുകാലത്ത് ഇവ സുലഭമായിരുന്നു. എന്നാല്‍ ഇന്ന് ഈ മേഖലയിലെ പല സ്ഥലങ്ങളിലും ഇവയെ കാണാനില്ല. അരനൂറ്റാണ്ടിനിടെ ആമസോണ്‍ മഴക്കാടുകളുടെ അന്‍പതു ശതമാനത്തിലധികം നശീകരിക്കപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്.

Ads by Google
Monday 15 Dec 2025 10.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW