Saturday, March 14, 2026 Last Updated 50 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 11.36 PM

കേരളത്തിന്‌ സമനില

കട്ടക്ക്‌: അണ്ടര്‍ 16 വിജയ്‌ മര്‍ച്ചന്റ്‌ ട്രോഫി ക്രിക്കറ്റില്‍ കേരളവും മുംബൈയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു.
കേരളത്തിനെതിരെ 81 റണ്ണിന്റ ഒന്നാം ഇന്നിങ്‌സ് ലീഡ്‌ നേടിയ മുംബൈ നാല്‌ വിക്കറ്റിന്‌ 170 റണ്‍ എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തു. വിജയലക്ഷ്യമായ 252 റണ്‍ പിന്തുടര്‍ന്ന കേരളം വിക്കറ്റ്‌ പോകാതെ 13 റണ്ണെടുത്തു നില്‍ക്കേ മത്സരം അവസാനിക്കുകയായിരുന്നു. മൂന്ന്‌ വിക്കറ്റുകളെടുത്ത അദൈ്വത്‌ വി നായര്‍ മുംബൈ ബാറ്റിങ്‌ നിരയെ സമ്മര്‍ദ്ദത്തിലാക്കി.
ഹര്‍ഷ്‌ ശൈലേഷും ദേവാശിഷ്‌ ഘോഡ്‌കെയും ചേര്‍ന്ന്‌ 77 റണ്‍ കൂട്ടിച്ചേര്‍ത്തു. നാല്‌ വിക്കറ്റിന്‌ 170 റണ്ണെന്ന നിലയില്‍ നില്‍ക്കെ മുംബൈ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തു. ഹര്‍ഷ്‌ 54 റണ്ണും ദേവാശിഷ്‌ 32 റണ്ണുമായി പുറത്താകാതെനിന്നു. കേരളത്തിന്‌ വേണ്ടി വിശാല്‍ ജോര്‍ജ്‌ 12 റണ്ണും നായകന്‍ ഇഷാന്‍ എം. രാജ്‌ ഒരു റണ്ണുമെടുത്തുനിന്നു. ഒന്നാം ഇന്നിങ്‌സില്‍ മുംബൈ 312 റണ്ണും കേരളം 231 റണ്ണുമെടുത്തു.

Ads by Google
Sunday 14 Dec 2025 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW