Saturday, March 14, 2026 Last Updated 5 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 11.36 PM

ടെക്‌ മഹീന്ദ്ര ഗ്ലോബല്‍ ചെസ്‌ ലീഗിന്‌ തുടക്കമായി

മുംബൈ: ടെക്‌ മഹീന്ദ്രയും ഫിഡെയും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ചെസ്‌ ലീഗ്‌ സീസണ്‍ മൂന്നിന്‌ തുടക്കമായി.
മുംബൈ റോയല്‍ ഓപ്പറ ഹൗസില്‍ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ മഹീന്ദ്ര ഗ്രൂപ്പ്‌ ചെയര്‍മാന്‍ ആനന്ദ്‌ മഹീന്ദ്ര, ഫിഡെ പ്രസിഡന്റ്‌ ആര്‍ക്കഡി ദ്യോക്കോവിച്ച്‌, മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്‌, ലോക ചാമ്പ്യന്‍ അര്‍ജുന്‍ എറിഗാസി, ഗ്രാന്‍മാസ്‌റ്റര്‍മാരായ ആര്‍. പ്രാഗ്‌ജ്ഞാനന്ദ, ഹരിക ദ്രോണമല്ലി, വൊലോദാര്‍ മുര്‍സിന്‍, അലിറേസ ഫിറോസ്‌ജ, ടെക്‌ മഹീന്ദ്ര ഗ്ലോബല്‍ ചെസ്‌ ലീഗ്‌ ചെയര്‍മാന്‍ പീയുഷ്‌ ദൂബെ, ടെക്‌ മഹീന്ദ്ര ഗ്ലോബല്‍ ചെസ്‌ ലീഗ്‌ കമ്മീഷണര്‍ ഗൗരവ്‌ രക്ഷിത്‌ തുടങ്ങിയവര്‍ പങ്കെടുത്തു. ലീഗ്‌ പുതിയ ഫോര്‍മാറ്റിലാണ്‌ സംഘടിപ്പിക്കുന്നതെന്ന്‌ ആര്‍ക്കഡി പറഞ്ഞു. പത്തു ദിവസങ്ങളിലായി 34 മത്സരങ്ങളുള്ള ചാമ്പ്യന്‍ഷിപ്പില്‍ ആറു ടീമുകള്‍ പരസ്‌പരം ഏറ്റുമുട്ടും. 23 നാണ്‌ ഗ്രാന്‍ഡ്‌ ഫൈനല്‍.

Ads by Google
Sunday 14 Dec 2025 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW