Thursday, March 12, 2026 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 11.34 PM

അസമില്‍ രണ്ട്‌ പേര്‍ക്കുകൂടി ഇന്ത്യന്‍ പൗരത്വം ലഭിച്ചു

ഗുവാഹത്തി: ബംാദേശില്‍നിന്ന്‌ അസമിലെത്തിയ രണ്ടു പേര്‍ക്കു കൂടി പൗരത്വ ഭേദഗതി നിയമ(സി.എ.എ) പ്രകാരം ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ഇതോടെ സി.എ.എ. അനുസരിച്ച്‌ അസമില്‍ പൗരത്വം ലഭിച്ചവരുടെ എണ്ണം നാലായി.
40 വയസുള്ള സ്‌ത്രീയ്‌ക്കും 61 വയസുള്ള പുരുഷനുമാണ്‌ പുതുതായി പൗരത്വം അനുവദിച്ചതെന്ന്‌ സില്‍ച്ചാറിലെ ഫോറിന്‍ ട്രിബ്യൂണല്‍ അംഗം കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ ധര്‍മാനന്ദ ദേബ്‌ പറഞ്ഞു. ഇവരുടെ പേരു വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ബംാദേശിലെ ചിറ്റഗോങ്ങില്‍നിന്ന്‌ 2007-ല്‍ ഇന്ത്യയിലെത്തിയ സ്‌ത്രീയ്‌ക്കും 1975-ല്‍ ഇന്ത്യയിലെത്തി താമസിക്കുന്ന പുരുഷനുമാണ്‌ പൗരത്വം ലഭിച്ചത്‌. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ ആഭ്യന്തര മന്ത്രാലയം പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ക്കു കൈമാറിയത്‌. ഇരുവരും ഇന്ത്യയില്‍ പ്രവേശിച്ച ദിവസം മുതല്‍ പൗരത്വം പ്രാബല്യത്തില്‍ വരുമെന്ന്‌ ധര്‍മാനന്ദ ദേബ്‌ പറഞ്ഞു,

Ads by Google
Sunday 14 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW