Wednesday, March 11, 2026 Last Updated 23 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 03.56 PM

കുട്ടികള്‍ക്കായുള്ള ആദ്യത്തെ ഇലക്ട്രിക് ഡേര്‍ട്ട് ബൈക്ക് പുറത്തിറക്കി ഹീറോ ; വില 69,990 രൂപ

on

ഹീറോ മോട്ടോകോര്‍പ്പിന്റെ ഇലക്ട്രിക് വിഭാഗമായ വിഡ (Hero Vida) കുട്ടികള്‍ക്കായുള്ള ആദ്യത്തെ ഇലക്ട്രിക് ഡേര്‍ട്ട് ബൈക്ക് പുറത്തിറക്കിയിരിയ്ക്കുകയാണ്. വിഡ ഡേര്‍ട്ട്.ഇ K3 (Vida Dirt.E K3) എന്ന ഇലക്ട്രിക് ഡേര്‍ട്ട് ബൈക്കാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം EICMA മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ച മോഡലാണ് ഇത്. ആദ്യ 300 യൂണിറ്റുകള്‍ക്ക് 69,990 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

4 മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഡേര്‍ട്ട്.ഇ K3 വിഡയുടെ പുതിയ ഓഫ്-റോഡ് സബ് ബ്രാന്‍ഡായ ഡേര്‍ട്ട്.ഇയുടെ കീഴിലുള്ള ആദ്യ ഉല്‍പ്പന്നമാണ്. 4 വയസുള്ള കുട്ടിക്ക് വേണ്ടിയാണ് വാങ്ങുന്നതെങ്കിലും 10 വയസ് വരെ ഉപയോഗിക്കാനാവും. ഒരു കുട്ടിയുടെ വളര്‍ച്ചയുമായി പൊരുത്തപ്പെടുന്നതിന് സ്‌മോള്‍, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് തലങ്ങളിലായി മാറ്റാന്‍ കഴിയുന്ന സസ്പെന്‍ഷന്‍ ക്രമീകരണങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ക്രമീകരിക്കാവുന്ന വീല്‍ബേസും ഉയരവും K3 ഡേര്‍ട്ട് ഇവി ബൈക്കിനെ വേറിട്ടുനിര്‍ത്തുന്ന സംഗതികളാണ്. മൂന്ന് തലങ്ങളിലായി മാറ്റാന്‍ കഴിയുന്ന സസ്പെന്‍ഷന്‍ ബൈക്കിന്റെ മൊത്തത്തിലുള്ള വലിപ്പം ഷാസിയുടെ മൂന്ന് പോയിന്റുകളില്‍ ക്രമീകരിക്കാന്‍ സഹായിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഫ്രണ്ട് ഫോര്‍ക്കുകള്‍, പിന്‍ ഷോക്കുകള്‍, മധ്യഭാഗം എന്നിവ അഴിച്ചുമാറ്റി ആവശ്യമുള്ള വലിപ്പത്തിലേക്ക് ഉയരം ക്രമീകരിക്കാനും കഴിയും.

Dirt.E K3 ഇലക്ട്രിക് ഡേര്‍ട്ട് ബൈക്കിന് കരുത്ത് പകരുന്നത് 500W ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 360 Wh റിമൂവബിള്‍ ബാറ്ററിയാണ്. ഈ സജ്ജീകരണത്തിലൂടെ ബൈക്കിന് പരമാവധി 25 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാവാവും. ചാര്‍ജിംഗും വലിയ തലവേദനയാവില്ലെന്ന് ഹീറോ മോട്ടോകോര്‍പ്പിന്റെ ഇവി വിഭാഗമായ വിഡ പറയുന്നു. ബാറ്ററി 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 2 മണിക്കൂര്‍ സമയമാണ് വേണ്ടിവരിക. ശരാശരി റൈഡിംഗ് സാഹചര്യങ്ങളില്‍ 2-3 മണിക്കൂര്‍ വരെ ബൈക്ക് ഉപയോഗിക്കാനും സാധിക്കും. ഇലക്ട്രിക് ഡേര്‍ട്ട് ബൈക്കില്‍ ബിഗിനര്‍, അമച്വര്‍, പ്രോ എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ ഉണ്ട്. ഇതിലെ വേഗത യഥാക്രമം 7-8 കിലോമീറ്റര്‍, 16-17 കിലോമീറ്റര്‍, 23-25 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികളെ സുരക്ഷിതരാക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി സുരക്ഷാ സവിശേഷതകള്‍ K3 ഡേര്‍ട്ട് ബൈക്കില്‍ അവതരിപ്പിച്ചിട്ടുണ്ട്. മാഗ്‌നറ്റിക് കില്‍ സ്വിച്ച് ഉള്ള ഒരു ലാനിയാര്‍ഡ് ഇവി വാഗ്ദാനം ചെയ്യുന്നു. ഇത് ഊരിയാല്‍ മോട്ടോറിന്റെ പവര്‍ തല്‍ക്ഷണം വിച്ഛേദിക്കപ്പെടും. ഇംപാക്ട് പ്രൊട്ടക്ഷനായി ഒരു ചെസ്റ്റ് പാഡ്, നീക്കം ചെയ്യാവുന്ന ഫുട്‌പെഗുകള്‍, ബ്രേക്ക് റോട്ടര്‍ കവര്‍, പിന്നില്‍ ഒരു ഗ്രാബ്രെയ്ല്‍ എന്നിവയും ഇലക്ട്രിക് ഡേര്‍ട്ട് മോട്ടോര്‍സൈക്കിളില്‍ ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് കുട്ടിയെ നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനുമായി ബൈക്കിന്റെ പാരാമീറ്ററുകള്‍ മാറ്റാന്‍ അനുവദിക്കുന്ന ആപ്പ് അധിഷ്ഠിത കണക്റ്റഡ് സവിശേഷതകളും വിഡയുടെ പുതിയ ഇലക്ട്രിക് ഡേര്‍ട്ട് ബൈക്കില്‍ സംയോജിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ആപ്പ് വഴി മാതാപിതാക്കള്‍ക്ക് ഇവിയുടെ വേഗത പരിമിതപ്പെടുത്താനും റൈഡിംഗ് പ്രവര്‍ത്തനം ട്രാക്ക് ചെയ്യാനും ഉപയോഗ രീതികള്‍ നിരീക്ഷിക്കാനും കഴിയും.

Ads by Google
Ads by Google
TRENDING NOW